മുംബൈ: ബോളിവുഡ് താരം മഹേഷ് ആനന്ദ് അന്തരിച്ചു. 1980-90 കാലഘട്ടത്തില്‍ ഹിന്ദി സിനിമയില്‍ വില്ലന്‍ വേഷങ്ങള്‍ അനശ്വരമാക്കിയ നടനായിരുന്നു മഹേഷ് ആനന്ദ്. 57 വയസ്സായിരുന്നു. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി കൂപര്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഗോവിന്ദയുടെ രന്‍ഗീല രാജയിലാണ് അദ്ദേഹം അവസാനം അഭിനയിച്ചത്. ഷഹന്‍ഷാ(1988), മജ്ബൂര്(1989), സ്വര്‍ഗ്(1990), വിശ്വാത്മ(1992), ഗുംറ(1993), ഖുദ്ദാര്‍(1994), ബേഠാജ് ബാദ്ഷ(1994), വിജേതാ(1996), കുരുക്ഷേത്ര(2000) എന്നീ സിനിമകളില്‍ ശ്രദ്ധേയമായ വേഷം ധരിച്ചിട്ടുണ്ട്. അവസാനകാലത്ത് മുംബൈയിലെ വെര്‍സോവയില്‍ തനിച്ചായിരുന്നു താമസം.