റാഞ്ചി: വിപണിയില്‍ വില കുറഞ്ഞതോടെ തക്കാളി കര്‍ഷകര്‍ പ്രതിസന്ധിയില്‍. വിറ്റഴിക്കാനാവാതെ വന്ന തക്കാളി റോഡില്‍ തള്ളി പ്രതിഷേധം ഉയര്‍ത്തിയിരിക്കുകയാണ് കര്‍ഷകര്‍. ജാര്‍ഖണ്ഡില്‍ ആണ് സംഭവം. വില കിലോഗ്രാമിന് ഒരു രൂപയായതോടെയാണ് ലോഡ് കണക്കിന് തക്കാളി ഇവര്‍ റോഡില്‍ ഉപേക്ഷിച്ചത്.
മൊത്ത വിപണിയില്‍ ഒരു രൂപ പോലും കിട്ടുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. വാഹനവാടക നല്‍കിയാണ് തക്കാളി നഗരത്തില്‍ എത്തിക്കുന്നത്. എന്നാല്‍ വാഹനത്തിനായി കൊടുക്കുന്ന കാശുപോലും തക്കാളി വില്‍പ്പനയിലൂടെ നേടാന്‍ സാധിക്കാത്ത അവസ്ഥയാണ്. കര്‍ഷകരില്‍ നിന്ന് ഒരു രൂപയ്ക്ക് ഇടനിലക്കാര്‍ വാങ്ങുന്ന തക്കാളി മാര്‍ക്കറ്റില്‍ ഏഴ് രൂപവരെയാണ് വില. കാബേജ്, കോളിഫ്ളവര്‍, കാരറ്റും തുടങ്ങിയ പച്ചക്കറികള്‍ക്കും വിലിയിടിവ് നേരിടുകയാണ്.