മധുര: വ്യാജ രേഖകളുമായി എട്ടുപേര്‍ പോലീസ് പിടിയില്‍. ഇന്ത്യയില്‍ താമസിച്ചുവന്ന എട്ടു ബംഗ്ലാദേശ് സ്വദേശികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാജ ആധാര്‍ കാര്‍ഡുകള്‍ മൊബൈല്‍ ഫോണുകള്‍, എന്നിവ ഇവരില്‍നിന്നു പിടിച്ചെടുത്തു.
ഉത്തര്‍പ്രദേശിലെ മധുരയില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയ്ക്കു ശേഷമായിരുന്നു അറസ്റ്റ്.