ന്യൂഡല്‍ഹി: മുസ്ലിം ലീഗ് ഈ വര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് ചോദിക്കും എന്ന കാര്യം നിഷേധിക്കാതെ ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി.
ലീഗ് കാസര്‍കോട്ടും വടകരയിലും മല്‍സരിച്ച ചരിത്രമുണ്ട്. ഓരോ തെരഞ്ഞെടുപ്പിലും ലീഗ് നിലപാട് സ്വീകരിക്കുന്നത് ജയസാധ്യത അടക്കം പരിഗണിച്ചാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കുമോയെന്നത് തല്ക്കാലം സസ്പെന്‍സായിരിക്കട്ടെയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ലോക്സഭയില്‍ മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതില്‍ കുഞ്ഞാലിക്കുട്ടി ഖേദം പ്രകടിപ്പിച്ചു. പാര്‍ട്ടി അണികള്‍ക്കും നേതാക്കള്‍ക്കും വിവാദത്തെതുടര്‍ന്ന് ബുദ്ധിമുട്ടുണ്ടായതില്‍ തനിക്ക് വിഷമമുണ്ടെന്നു കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. വിവാദത്തിനുശേഷം ആദ്യമായാണ് കുഞ്ഞാലിക്കുട്ടി മനസ്സുതുറന്നത്.