ബംഗളൂരു: ബിജെപി നേതാവ് ജനാര്‍ദന റെഡ്ഡിയെ കൈക്കൂലി കേസില്‍ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത് തുടരുന്നു. ചാമരാജ്പേട്ടിലെ സിസിബി ഓഫിസില്‍ എസിപി വെങ്കിടേഷ് പ്രസന്നയുടെ നേതൃത്വത്തിലാണ് ചോദ്യംചെയ്യുന്നത്.
എന്നാല്‍ ജനാര്‍ദന റെഡ്ഡി ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുകയാണ്. അഭിഭാഷകനിലൂടെയും മാധ്യമങ്ങളിലൂടെയുമാണ് തനിക്കെതിരായ ആരോപണങ്ങളെ കുറിച്ച് അറിയുന്നതെന്നും പണമിടപാട് സംബന്ധിച്ച് അറിവില്ലെന്നുമാണ് റെഡ്ഡി മൊഴി നല്‍കിയിരിക്കുന്നത്.
ആംബിഡന്റ് കമ്പനി ഉടമ സൈദ് ഫരീദ് അഹമ്മദ് നല്കിയ െമാഴിയുടെ അടിസ്ഥാനത്തില്‍ 20ഓളം ചോദ്യങ്ങളാണ് അന്വേഷണ സംഘം തയാറാക്കിയിട്ടുള്ളത്.
2015ലാണ് ഖനി അഴിമതിക്കേസില്‍ അറസ്റ്റിലായ ജനാര്‍ദന റെഡ്ഡിക്ക് ജാമ്യം അനുവദിക്കുന്നത്. കേസിനെ തുടര്‍ന്ന് ജന്മ നാടായ ബെള്ളാരിയില്‍ പ്രവേശിക്കരുതെന്നും സുപ്രീംകോടതി വിലക്കിയിട്ടുണ്ട്. ജനാര്‍ദന റെഡ്ഡിക്കെതിരായ കേസ് കര്‍ണാടകയില്‍ ബിജെപിക്കും വലിയ തിരിച്ചടി നല്‍കുമെന്നാണ് സൂചനകള്‍.