മുംബൈ: മകളുടെ കല്ല്യാണക്കുറിയിലും അത്യാഡംബരം ഒരുക്കി റിലയന്‍സ് ചെയര്മാന് മുകേഷ് അംബാനി. ഇഷ അംബാനിയുടെ കല്യാണക്കുറിയാണ് ഒട്ടേറെ പ്രത്യേകതകള്‍ കൊണ്ട് സോഷ്യല്‍ ലോകത്ത് വൈറലാകുന്നത്.
സ്വര്‍ണം കൊണ്ടു നിര്‍മ്മിച്ച പെട്ടിയിലാണ് ഈ കല്യാണക്കുറി. തുറന്നാല്‍ ഗായത്രിമന്ത്രം കേള്‍ക്കും എന്നതാണ് പ്രത്യേകത. ഇനിയും വിസ്മയങ്ങള്‍ ഏറെയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡിസംബര്‍ പന്ത്രണ്ടാം തിയതി മുംബൈയില്‍ വച്ചാണ് വിവാഹം. പിരാമല്‍ വ്യവസായ ഗ്രൂപ് തലവന്‍ അജയ് പിരാമലിന്റെ മകന് ആനന്ദ് ആണ് ഇഷയ്ക്ക് മിന്ന് ചാര്‍ത്തുക. ബാല്യകാലം മുതലേ സുഹൃത്തുക്കളാണ് ആനന്ദും ഇഷയും.
എംബിഎ വിദ്യാര്‍ഥിയായ ഇഷയ്ക്ക് സൈക്കോളജിയില്‍ ബിരുദമുണ്ട്. സാമ്പത്തികശാസ്ത്രത്തിലാണ് ആനന്ദ് ബിരുദം നേടിയിട്ടുള്ളത്.