ന്യൂഡല്‍ഹി: കഴിഞ്ഞ കുറേ ദിവസങ്ങളായി പൊതുവേദികളില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്ന ശശി തരൂര്‍ എംപി. അപ്രത്യക്ഷമായതിനെ കുറിച്ച് വിശദീകരണവുമായി ശശി തരൂര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. നെഞ്ചിലെ അണുബാധയെ തുടര്‍ന്നാണ് പൊതുവേദികളില്‍ നിന്ന് മാറിനിന്നതെന്ന് തരൂര്‍ ട്വീറ്റ് ചെയ്തു.
‘എന്റെ അപ്രത്യക്ഷമാകലിന്റെ രാഷ്ട്രീയ കാരണങ്ങള്‍ തിരയുന്ന ഭാവനാസമ്പന്നരായ സുഹൃത്തുക്കളോട്.. നെഞ്ചിലെ അണുബാധ കാരണം കിടപ്പിലാണ്. മരുന്ന് കഴിക്കുന്നുണ്ട്. കുറച്ചുദിവസം വിശ്രമിക്കണമെന്നാണ് ലഭിച്ച നിര്‍ദേശം. മൂന്ന് ദിവസത്തെ എല്ലാ പരിപാടികളും റദ്ദാക്കി. ഫോണ്‍കോളുകളും എടുക്കില്ല. ദയവുചെയ്ത് അപവാദങ്ങള്‍ ശ്രദ്ധിക്കരുത്’, തരൂര്‍ വിശദമാക്കി.
സാമൂഹ്യമാധ്യമങ്ങളിലും വാര്‍ത്താ മാധ്യമങ്ങളിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തരൂരിനെ കാണാഞ്ഞതിനെ തുടര്‍ന്ന് വ്യാജപ്രചരണങ്ങള്‍ തുടങ്ങിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ട്വീറ്റ്.
For all my hyper-imaginative friends reading political motives behind my "disappearance": I am in bed w/ a bad chest infection, on antibiotics, & have been advised a few days' complete rest. Have cancelled all functions for 3 days &am not taking calls. Pls don't listen to rumours
— Shashi Tharoor (@ShashiTharoor) 6 November 2018