ബംഗളൂരു: മദ്യപിച്ചെത്തിയ സംഘം എടിഎം അടിച്ച് തകര്‍ത്തു. ബംഗളൂരുവിലെ യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കൗണ്ടറാണ് മദ്യപാനികള്‍ തകര്‍ത്തത്.
സുരക്ഷാ ജീവനക്കാരന് തടഞ്ഞതാണ് ആക്രമണത്തിന് കാരണം. ദീപാഞ്ജലി നഗര്‍ മെട്രോ സ്റ്റേഷന് സമീപമാണ് അക്രമം നടന്നത്. അക്രമികളെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പോലീസ് തിരിച്ചറിഞ്ഞു.