മാല്‍ഡ: സ്വത്തു തര്‍ക്കത്തിന്റെ പേരില്‍ യുവാവിനെ പച്ചയ്ക്ക് കത്തിക്കാന്‍ ഉത്തരവിട്ട് നാട്ടുകൂട്ടത്തിന്റെ ക്രൂരത. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൊണ്ടാല്‍ ഹന്‍സ്ദ എന്ന യുവാവിനാണ് ഗുരുതരമായി പൊള്ളലേറ്റത്.
പശ്ചിമബംഗാളിലെ മാല്‍ഡ ജില്ലയിലാണ് സംഭവം. യുവാവും ബന്ധുവായ സ്ത്രീയും തമ്മില്‍ സ്വത്തു തര്‍ക്കമുണ്ടായിരുന്നു. നാട്ടുക്കൂട്ടത്തിനെ സമീപിച്ച സ്ത്രീ തന്റെ ഭാഗം ന്യായീകരിച്ചതോടെയാണ് യുവാവിനെ കത്തിക്കാന്‍ നാട്ടുക്കൂട്ടം ആവശ്യപ്പെട്ടത്.
നാട്ടുകൂട്ടത്തിന്റെ ഉത്തരവ് പ്രകാരം കഴിഞ്ഞ ദിവസം രാത്രി ഇയാളുടെ വീട്ടിലെത്തിയ ഒരു സംഘമാണ് ഇയാളുടെ മേല്‍ തീ കൊളുത്തിയത്. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ സംഘാംഗങ്ങള്‍ നാട്ടുക്കൂട്ടത്തിന്റെ വിധി നടപ്പാക്കുകയാണെന്ന് പറഞ്ഞശേഷം വീടിനു പുറത്തു കൊണ്ടുപോയി കൈകാലുകള്‍ ബന്ധിപ്പിച്ച ശേഷം മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു.
സംഘത്തിലുണ്ടായിരുന്ന 3 പേരെ പോലീസ് പിടികൂടി. നാട്ടുക്കൂട്ടത്തിലെ പ്രധാനിക്കു വേണ്ടിയും സ്ത്രീക്കു വേണ്ടിയും തെരച്ചിലാരംഭിച്ചു.