ന്യൂഡല്‍ഹി: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തീയ്യതികള്‍ പ്രഖ്യാപിച്ചു. ഛത്തീസ്ഗഡ്, മിസോറം, രാജസ്ഥാന്, മധ്യപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ്. ഡിസംബര്‍ 15ന് മുന്‍പ് തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഒപി റാവത്ത് പറഞ്ഞു. നാലു സംസ്ഥാനങ്ങളിലും മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.
രണ്ട് ഘട്ടമായിട്ടായിരിക്കും ചത്തീസ്ഗഢില്‍ വോട്ടെടുപ്പ്. ആദ്യഘട്ട തിരഞ്ഞെടുപ്പ് നവംബര്‍ 12 നും രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നവംബര്‍ 20 നും നടക്കും.
മിസോറാമിലും മധ്യപ്രദേശിലും നവംബര്‍ 28 ന് ഒറ്റത്തവണയായാണ് തിരഞ്ഞെടുപ്പ് നടക്കുക.
രാജസ്ഥാനിലും തെലുങ്കാനയിലും ഡിസംബര്‍ 7നാണ് തിരഞ്ഞെടുപ്പ്. എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ ഡിസംബര്‍ 11 ന് നടക്കും
വോട്ടെടുപ്പ് തീയതി ഛത്തീസ്ഗഡ്: ആദ്യ ഘട്ടം നവംബര്‍ 12, രണ്ടാം ഘട്ടം നവംബര്‍ 20
മധ്യപ്രദേശ്, മിസോറാം- നവംബര്‍ 28
രാജസ്ഥാന്, തെലങ്കാന- ഡിസംബര്‍ ഏഴ്
വോട്ടെണ്ണല്‍- ഡിസംബര്‍ 11