ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇന്ധനവിലയില്‍ വന്‍ വര്‍ധനയാണ് അടുത്തകാലത്തായി സംഭവിച്ചത്.
പ്രതിഷേധത്തിനൊടുവില്‍ കേന്ദ്ര സര്‍ക്കാര്‍ ലിറ്ററിന് 2.50 രൂപ കുറച്ച ശേഷവും മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 86.34 രൂപയാണ് വില.
അതേസമയം, സാമ്പത്തിക പരാധീനതയില്‍ നട്ടം തിരിയുന്ന ദക്ഷിണ അമേരിക്കന്‍ രാജ്യമായ വെനിസ്വേലയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില വെറും 63 നയാപൈസ മാത്രം. കടുത്ത സാമ്പത്തിക ബാധ്യതകള്‍ക്കിടയിലും രാജ്യം
പക്ഷെ, പെട്രോള്‍വില വളരെ കുറച്ചു നല്കുന്നു.
കൂടാതെ, ഇതര ഏഷ്യന്‍ രാജ്യങ്ങളിലും ഇന്ത്യയേക്കാള്‍ വളരെ കുറവാണ് ഇന്ധന വില. ലോകത്തെ 86 രാജ്യങ്ങളില്‍ ഇന്ത്യയേക്കാള്‍ കുറഞ്ഞ വിലയാണ് പെട്രോളിന്.
ഇറാനില്‍ പെട്രോള്‍ വില ലിറ്ററിന് 20.89 രൂപയാണ്.
ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ 25.14 രൂപയാണ് വില.
കുവൈറ്റില്‍ 25.36 രൂപ.
അള്‍ജീരിയയില്‍ 25.98 രൂപ.
പാകിസ്താനിലെ വില 55.19 രൂപയാണ്.
ഇനി ഇന്ത്യയേക്കാള്‍ കൂടിയ വിലയുള്ള രാജ്യങ്ങള്‍ ഏതൊക്കെ എന്ന് നോക്കാം. ഇന്ത്യയേക്കാള്‍ കൂടുതല്‍ വിലയുള്ള രാജ്യങ്ങള്‍ അതിസമ്പന്ന രാജ്യങ്ങളാണെന്നും ഓര്‍ക്കണം.
നെതര്‍ലാന്‍ഡ്സ് 142.11,
നോര്‍വേ 152 .05 ,
ഐസ്ലാന്‍ഡ് 149 .59 ,
ഹോങ്കോങ് 160.38 രൂപ,
ബാര്‍ബഡോസ് 143.29
എന്നിങ്ങനെയാണ് വില.