മുംബൈ: വിഖ്യാത ചിത്രം ‘നിലവിളക്കേന്തിയ വനിതയ്ക്കു’ പ്രചോദനമായ ഗീത ഉപ്ലേക്കര് വിടവാങ്ങി. ഏഴു പതിറ്റാണ്ടു മുന്‍പൊരു ദീപാവലിയില്‍,നിറദീപവുമായി നിന്ന് വിഖ്യാത ചിത്രത്തിന് മോഡലായ ഗീത ഉപ്ലേക്കര് നൂറ്റിരണ്ടാം വയസ്സിലാണു വിടവാങ്ങുന്നത്.
1945-46 കാലത്തെ ഒരു ദീപാവലി ദിവസം ഹല്‍ദങ്കറുടെ മൂന്നാമത്തെ മകളായ ഗീത അമ്മയുടെ സാരിയും ധരിച്ച് മെഴുകുതിരിയുമായി വിളക്കുകള്‍ തെളിക്കാനിറങ്ങിയ പന്ത്രണ്ടുവയസ്സുള്ള മകളെ കണ്ടപ്പോള്‍, ചിത്രം വരയ്ക്കാന്‍ നിന്നു തരാന്‍ ഹല്‍ദങ്കര്‍ അവളോട് ആവശ്യപ്പെടുകയായിരുന്നു. കാറ്റില്‍ കെട്ടു പോകാതെ കൈവെള്ള കൊണ്ടു മറച്ചു പിടിച്ച ദീപവും അതു പിന്നില്‍ സൃഷ്ടിക്കുന്ന വെളിച്ചത്തിന്റെയും നിഴലുകളുടെയും മനോഹര വിന്യാസവുമാണ് ‘ഗ്ലോ ഓഫ് ഹോപ് ‘ എന്നും പേരുള്ള ഈ ജലച്ചായചിത്രത്തിന്റെ ആകര്‍ഷണം.
3 ദിവസം കൊണ്ടു പൂര്‍ത്തിയായ രചന മൈസൂരു മഹാരാജാവ് 300 രൂപയ്ക്ക് സ്വന്തമാക്കുകയായിരുന്നു. മൈസൂരു ജഗന്മോഹന് കൊട്ടാരത്തിലെ ജയചാമ രാജേന്ദ്ര ആര്‍ട്ട് ഗ്യാലറിയിലെ പ്രധാന ശ്രദ്ധാകേന്ദ്രമാണു ചിത്രം. എട്ടു കോടി രൂപ നല്കി ഇതു സ്വന്തമാക്കാനായി ഏതാനും വര്‍ഷം മുന്‍പു ഫ്രാന്‍സില്‍ നിന്ന് ആളുകള്‍ സമീപിച്ചിട്ടും വിട്ടുകൊടുക്കാന്‍ ആര്‍ട്ട് ഗ്യാലറി വിസമ്മതിച്ചു.