സിഡ്നി: കമാന്‍ഡര്‍ അഭിലാഷ് ടോമിയെ ഇന്ത്യയിലേക്കു തിരികെയെത്തിക്കും. ഒരാഴ്ചയ്ക്കുള്ളില്‍ അഭിലാഷ് ഇന്ത്യയിലെത്തുമെന്നു നാവികസേന അറിയിച്ചു. നാവികസേനയുടെ കപ്പല്‍ ഐഎന്‍എസ് സത്പുര ആംസ്റ്റര്‍ഡാം ദ്വീപില്‍ നാളെ എത്തും.
അഭിലാഷിന്റെ ആരോഗ്യനില അതിവേഗം മെച്ചപ്പെട്ടുവരുന്നതായി നാവികസേന ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സാരമായ ചില പരുക്കുകളുണ്ടെങ്കിലും ഇത് ആശങ്കപ്പെടേണ്ട തരത്തിലുള്ളതല്ലെന്നാണു വിവരം.
പായ്വഞ്ചി മല്‍സരത്തിനിടെ അപകടത്തില്‍പ്പെട്ടു നടുവിനു പരുക്കേറ്റ അഭിലാഷ് ടോമിയെയും ഐറിഷ് നാവികന് ഗ്രിഗര്‍ മക്ഗുകിനെയും ചൊവ്വാഴ്ചയാണ് ആംസ്റ്റര്‍ഡാം ദ്വീപിലെത്തിച്ചത്.