ന്യൂഡല്‍ഹി: ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന് അഭിലാഷ് ടോമിയുടെ ക്ഷേമവിവരം ആരാഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അഭിലാഷ് ടോമിയുമായി സംസാരിച്ചതായും ക്ഷേമവിവരം ചോദിച്ചറിഞ്ഞതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
അഭിലാഷ് അതിവേഗം സൗഖ്യം പ്രാപിക്കാന്‍ എല്ലാ ഇന്ത്യക്കാരും പ്രാര്‍ഥിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അഭിലാഷിനെ രക്ഷിച്ച സംഘത്തിലുള്ളവരോട് അഭിനന്ദനം അറിയിക്കുകയാണ്. ഐഎന്‍എസ് തരിനി സംഘത്തോടൊപ്പം എത്തിയ അഭിലാഷുമൊത്തുള്ള നിമിഷങ്ങള്‍ ഓര്‍മിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.