മണാലി: കനത്ത മഴയും മഞ്ഞുവീഴ്ചയും തുടരുന്ന മണാലിയില്‍ മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു. കുടുങ്ങിക്കിടക്കുന്ന മലയാളികളുമായി മുഖ്യന്ത്രിയുടെ ഓഫീസ് ബന്ധപ്പെട്ടു. 43 മലയാളികളാണ് കുടുങ്ങിക്കിടക്കുന്നത്.
തിരുവനന്തപുരം, പാലക്കാട് സ്വദേശികളാണ് കുടുങ്ങിക്കിടക്കുന്നത്. ഇവര്‍ കഴിഞ്ഞ രണ്ട് ദിവസമായി ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. അവരുമായി ഫോണില്‍ ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ ഓഫീസ് എല്ലാ സഹായവും വാഗ്ദാനം ചെയ്തു.
ഹിമാചല്‍ ഭരണകൂടവുമായും ബന്ധപ്പെട്ട ഓഫീസ് മലയാളികളെ സുരക്ഷിതരായി തിരിച്ചുകൊണ്ടുവരുന്ന കാര്യം ചര്‍ച്ച ചെയ്തു. യാത്രാസൗകര്യങ്ങള്‍ സാധാരണ നിലയിലായാല്‍ എല്ലാ മലയാളികളെയും മണാലിയില്‍ നിന്നു പുറത്ത് എത്തിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഹൈവേകള്‍ വെള്ളത്തിനടിയിലായതിനാല്‍ ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്. കുളു, മണാലി മേഖലയില്‍ മൂന്നുപാലങ്ങള്‍ ഒലിച്ചുപോയി. കുളു ഡോബിയില്‍ ഒറ്റപ്പെട്ട 19 പേരെ വ്യോമസേന സുരക്ഷിത സ്ഥലത്തെത്തിച്ചു.
#WATCH: Vacant bus gets washed away into the flooded Beas river in Manali. #HimachalPradesh pic.twitter.com/GMV2nqR2jX
— ANI (@ANI) 23 September 2018