ന്യൂഡല്‍ഹി: ഗോള്‍ഡന്‍ ഗ്ലോബ് റേസ് മത്സരത്തില്‍ പങ്കെടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന് അഭിലാഷ് ടോമിയെ അടുത്ത 16 മണിക്കൂറിനുള്ളില്‍ രക്ഷപ്പെടുത്തുമെന്ന് ഇന്ത്യന്‍ നാവികസേനയും കേന്ദ്ര പ്രതിരോധ മന്ത്രാലയവും അറിയിച്ചു.
ഞായറാഴ് രാത്രി ഏഴ് മണിയോടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇവര്‍ ഇക്കാര്യം അറിയിച്ചത്. ഫ്രാന്‍സിന്റെ മത്സ്യബന്ധന പട്രോളിങ് കപ്പലായ ഓസിരിസാണ് അഭിലാഷിന്റെ അടുത്തേക്ക് എത്താറായത്. ഓസ്ട്രേലിയന്‍ കപ്പലായ എച്ച്എംഎഎസ് ബല്ലാറാത്ത് തൊട്ടുപിന്നാലെ എത്തും. തുടര്‍ന്ന് പ്രാഥമിക ചികിത്സക്ക് ശേഷം എച്ച്എംഎഎസ് ബല്ലാരറ്റിലേക്ക് മാറ്റും. ഈ കപ്പലിലാകും അഭിലാഷിനെ ഇന്ത്യയിലേക്ക് കൊണ്ടുവരിക.
ഇങ്ങനെയെങ്കില്‍ തിങ്കളാഴ്ച്ച ഉച്ചയോടെ അഭിലാഷിനെ രക്ഷിക്കാനാകുമെന്നും ഇന്ത്യന്‍ നാവികസേനയുടെ ഔദ്യോഗിക വക്താവ് വ്യക്തമാക്കുന്നു. ഐഎന്‍എസ് സത്പുര, ഐഎന്‍എസ് ജ്യോതി, എച്ച്എംഎഎസ് ബല്ലാറാത്ത് എന്നീ ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകള്‍ അഭിലാഷിനെ രക്ഷിക്കാനായി പുറപ്പെട്ടിട്ടുണ്ട്. പക്ഷേ ഈ കപ്പലുകള്‍ അഭിലാഷിന് അടുത്തെത്താന്‍ വൈകും. ഐഎന്‍എസ് സത്പുരയ്ക്കു വെള്ളിയാഴ്ചയോടെ മാത്രമെ അപകടസ്ഥലത്ത് എത്താനാകൂവെന്നും ഇന്ത്യന്‍ നാവികസേന അറിയിച്ചു.
@abhilashtomy shall be picked up in next 16 hrs by french vessel Osiris. Thereafter likely to R/V @Australian_Navy HMAS Ballarat, which has left Perth to bring him. Earliest arrival of our ship #INSSatpura in current location later @DefenceMinIndia@nsitharaman @ggr2018official
— SpokespersonNavy (@indiannavy) 23 September 2018
തുടര്‍ന്നാണ് ഫ്രഞ്ച് നാവികസേന സഹായവുമായെത്തിയത്. ഓസ്ട്രേലിയന്‍ തീരമായ പെര്‍ത്തില്‍ നിന്ന് 3704 കിലോമീറ്റര്‍ അകലെയാണ് വഞ്ചി ഇപ്പോഴുള്ളത്. ഇന്ത്യന്‍ തീരമായ കന്യാകുമാരിയില്‍ നിന്ന് 5020 കിലോമീറ്റര്‍ അകലെയാണത്.
നേരത്തെ അഭിലാഷ് സഞ്ചരിച്ച ‘തുരീയ’ എന്നു പേരുള്ള പായ്വഞ്ചി കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ നാവികസേനയുടെ പി 8ഐ (ജ8ക) വിമാനമാണ് അഭിലാഷിന്റെ പായ്വഞ്ചി കണ്ടെത്തിയത്. വിമാനത്തില്‍ നിന്നെടുത്ത തകര്‍ന്ന നിലയിലുള്ള പായ്വഞ്ചിയുടെ ചിത്രങ്ങള്‍ എഎന്‍ഐ പുറത്തുവിടുകയും ചെയ്തിരുന്നു.
Indian Navy Ace Sailor Abhilash Tomy who was injured and incapacitated day before has been tracked by the Indian Navy Reconnaissance aircraft. As seen, Boat Mast broken and hanging on the side: Navy pic.twitter.com/jkCkV3agLg
— ANI (@ANI) 23 September 2018
ജൂലൈ ഒന്നിന് ഫ്രാന്‍സിലെ ‘ലെ സാബ്ലെ ദെലോന്‍’ തുറമുഖത്തുനിന്ന് ആരംഭിച്ച മത്സരത്തിന്റെ 83ാം ദിവസം, ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ കൊടുങ്കാറ്റിലും കനത്ത തിരമാലകളിലുംപെട്ട് പായ്വഞ്ചി ‘തുരീയ’ തകര്‍ന്നാണ് അഭിലാഷ് ടോമിക്കു പരുക്കേറ്റത്. ഇതിനകം 19,446 കിലോമീറ്റര്‍ താണ്ടിയ അഭിലാഷ് ടോമി മത്സരത്തില്‍ മൂന്നാം സ്ഥാനത്തായിരുന്നു.
110 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞടിച്ച കാറ്റില്‍ 10 മീറ്ററോളം ഉയര്‍ന്ന തിരമാലകള്‍ക്കിടയില്‍പെട്ടു വഞ്ചിയുടെ മൂന്നു പായ്മരങ്ങളിലൊന്നു തകരുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ബോട്ടിനകത്തുവീണു നടുവിനു പരുക്കേറ്റ അഭിലാഷ്, സഹായം അഭ്യര്‍ഥിച്ച് അപായസന്ദേശം നല്കി. നടുവിന്റെ പരുക്കുമൂലം അനങ്ങാന്‍ സാധിക്കുന്നില്ലെന്നും സ്ട്രെച്ചര്‍ വേണമെന്നുമായിരുന്നു സന്ദേശം. ഓസ്ട്രേലിയന്‍ തീരമായ പെര്‍ത്തില്‍നിന്ന് 3704 കിലോമീറ്റര്‍ അകലെയാണു വഞ്ചിയുള്ളത്.