ബംഗളൂരു: കറിയ്ക്ക് രുചി പോരെന്ന് പറഞ്ഞ് ഭര്‍ത്താവ് വഴക്കിട്ടതിനെ തുടര്‍ന്ന് 41 കാരി തീക്കൊളുത്തി ജീവനൊടുക്കി. റായ്ച്ചൂര്‍ സ്വദേശിനി ജയലക്ഷ്മിയാണ് മരിച്ചത്.
ഭര്‍ത്താവ് നാഗരാജിനും മക്കള്‍ക്കും ഒപ്പം ഈസ്റ്റ് ബംഗളൂരു ഡിജെ ഹള്ളിയിലെ വീട്ടിലായിരുന്നു താമസം. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവ് നാഗരാജിനെ പോലീസ് അറസ്റ്റ് ചെയ്തു.
ബാര്‍ബറായ നാഗരാജ് ഉച്ചയ്ക്ക് വീട്ടിലെത്തി ഭക്ഷണം കഴിയ്ക്കുന്നതിനിടെ
ജയലക്ഷ്മിയുമായി കറിയ്ക്ക് രുചിയില്ലെന്നും പറഞ്ഞ് വഴക്കുണ്ടാക്കിയത്.
ഏറെക്കുറെ വാഗ്വാദത്തിനൊടുവില്‍ നാഗരാജ് ഭക്ഷണം കഴിയ്ക്കാതെ ജോലി സ്ഥലത്തേക്ക് തിരിച്ചുപോയി.
ഇതോടെ വാതില്‍ ഉള്ളില്‍ നിന്നും പൂട്ടി ജയലക്ഷ്മി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാര്‍ വാതില്‍ പൊളിച്ച് അവരെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ജയലക്ഷ്മിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് നാഗരാജിനെ പോലീസ് അറസ്റ്റ് ചെയ്തത്.