ന്യൂഡല്‍ഹി: ഒഡീഷയിലെ കൊണാര്‍ക്ക് ക്ഷേത്രത്തിലെ നഗ്നശില്‍പ്പങ്ങളെ പരിഹസിച്ചതിന് ഡല്‍ഹിയില്‍ മാധ്യമപ്രവര്ത്തകന് അറസ്റ്റില്‍.
മാധ്യമപ്രവര്‍ത്തകനായ അഭിജിത്ത് അയ്യര്‍ മിത്രയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ക്ഷേത്രം സന്ദര്‍ശിച്ച് അഭിജിത്ത് പോസ്റ്റ് ചെയ്ത പരിഹാസ വീഡിയോ ആണ് അറസ്റ്റിലേക്ക് നയിച്ചത്.
സെപ്റ്റംബര്‍ 15 നാണ് അഭിജിത്ത് ക്ഷേത്രത്തില്‍ എത്തിയത്. ക്ഷേത്രത്തില്‍ വെച്ച് ഒരു വീഡിയോയും അഭിജിത്ത് പോസ്റ്റ് ചെയ്തു. കൊണാര്‍ക്ക് സൂര്യക്ഷേത്രത്തെ പറ്റിയായിരുന്നു പരാമര്‍ശം.
ഇവിടുത്തെ ശില്പ്പങ്ങള് നോക്കൂ, സ്ത്രീകള്‍ സ്ത്രീകളുമായി, പുരുഷന്മാര് മൃഗങ്ങളുമായി, ഇതെങ്ങനെയാണ് ഹിന്ദുക്കളുടെ വിശുദ്ധ സ്ഥലമാവുക. ഇത് ഹിന്ദുക്കള്‍ക്കെതിരെയുള്ള മുസ്ലീങ്ങള്‍ നടത്തുന്ന ഗൂഢാലോചനയാണെന്നും അഭിജിത്ത് വീഡിയോയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ സംഭവം വിവാദമായതോടെ തമാശരൂപേണ പറഞ്ഞതാണെന്നും ആരുടേയും വിശ്വാസം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അഭിജിത്ത് വ്യക്തമായിരുന്നു.
എന്നാല്‍ വീഡിയോയ്ക്ക് പിന്നാലെ വിശ്വാസം വണപ്പെടുത്തിയെന്നാരോപിച്ചായിരുന്നു അറസ്റ്റ്.