ന്യൂഡല്‍ഹി: വെള്ളപുതച്ചു കിടക്കുന്ന അച്ഛന്റെ സമീപം നിന്ന് കരയുന്ന കുട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വെള്ളിയാഴ്ച ഡല്‍ഹിയിലെ അഴുക്കുചാലില്‍ ഇറങ്ങി ജോലി ചെയ്യുന്നതിനിടെ മരണപ്പെട്ട അനില്‍ എന്ന യുവാവിന്റെ മൃതശരീരത്തിനടുത്ത് നിന്ന് മുഖം പൊത്തി കരയുന്ന ബാലന്റെ ദയനീയ ചിത്രം ലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരുന്നു.
മരിച്ച അനിലിന്റെ കുടുംബത്തിനുവേണ്ടി ഒരു ദിവസം കൊണ്ട് സമാഹരിക്കാനായത് മുപ്പത് ലക്ഷം രൂപ. മാധ്യമ പ്രവര്‍ത്തകനായ ശിവ് സണ്ണിയാണ് ഈ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
ഓവുചാല്‍ വൃത്തിയാക്കി തിരിച്ചു കയറുന്നതിനിടെ കയര്‍ പൊട്ടിവീണാണ് അനിലിന് അപകടമുണ്ടായത്. മൃതദേഹം ശ്മശാനത്തില്‍ എത്തിക്കുന്നതിനിടെയാണ് അച്ഛന്റെ മുഖത്ത് നിന്നും തുണി മാറ്റി മുഖം പൊത്തി മകന് കരയുന്ന ദൃശ്യം ശിവ് സണ്ണി പകര്‍ത്തിയത്.
ഡല്‍ഹിയില്‍ മരിക്കുന്ന നിരവധി ശുചീകരണ തൊഴിലാളികളില്‍ ഒരാള്‍ മാത്രമാണ് അനില്‍ എന്നും അയാളുടെ മൃതദേഹം സംസ്കരിക്കാനുള്ള പണം പോലും കുടുംബത്തിന്റെ കൈവശമില്ലയെന്നും ശിവ് സണ്ണി പറയുന്നുണ്ട്. ഈ ചിത്രം ലോകം ഏറ്റെടുക്കുകയും ആ കുടുംബത്തിന് വേണ്ടി ധനസമാഹരണം നടത്തുകയും ചെയ്തത്. ഇത് രാജ്യത്തെ ശുചീകരണ തൊഴിലാളികളുടെ ദുരിതത്തിന്റെ നേര്‍ക്കാഴ്ചയാണെന്നാണ് ശിവ് സണ്ണി പറയുന്നത്.
The boy walked up to his father's body at a crematorium, moved the sheet from the face, held the cheeks with both hands, just said 'papa' & began sobbing.
The man was yet another poor labourer who died in a Delhi sewer on Friday. Family did not have money even for cremating him. pic.twitter.com/4nOWD9Aial
— Shiv Sunny (@shivsunny) 17 September 2018