ജയ്പൂര്‍: രാജസ്ഥാനില്‍ 26 ആദിവാസികളുടെ വീടുകള്‍ തീയിട്ടു നശിപ്പിച്ച് കണ്ണില്ലാത്ത ക്രൂരത. രാജസ്ഥാനിലെ ഉദയ്പൂര്‍ ജില്ലയിലാണ് സംഭവം. കോട്ട തഹ്സിലില്‍ വരുന്ന ഉഖലിയത് പഞ്ചായത്തിലാണ് ക്രൂരത അരങ്ങേറിയത്.
ബിജെപി സര്‍ക്കാര്‍ തങ്ങളുടെ ഭൂമി കയ്യടക്കാന്‍ വേണ്ടി ഗുണ്ടകളെ ഉപേയാഗിച്ച് വീടുകള്‍ നശിപ്പിക്കുകയാണ് ചെയ്തതാണെന്ന് ഗ്രാമവാസികള്‍ ആരോപിച്ചു.
പാവപ്പെട്ടവര്‍ അധിവസിക്കുന്ന ഈ സ്ഥലത്ത് ഇങ്ങനൊരു സംഭവമുണ്ടായിട്ടും യാതൊരു അന്വേഷണവും സര്‍ക്കാര്‍ ആരംഭിച്ചിട്ടില്ല.
ഇതിന് മുന്‍പ് ബിജെപി ഓഫീസുകള്‍ പണിയാനായി രാജസ്ഥാന് സര്‍ക്കാര്‍ വഴിവിട്ട രീതിയില്‍ ഭൂമി നല്‍കിയിരുന്നെന്ന് ആരോപണമുയര്‍ന്നിരുന്നു. ഈ വര്‍ഷമാദ്യം സംസ്ഥാനത്തെ 33 ജില്ലകളില്‍ 25 ജില്ലകളിലും ബിജെപിക്ക് സ്ഥലം കണ്ടെത്തി നല്‍കിയിരുന്നു.