ജയ്പൂര്‍: രാജ്യത്ത് നോട്ട് നിരോധിക്കുന്ന വിവരം മുകേഷ് അംബാനിക്കും ഗൗതം അദാനിക്കും
നേരേത്തെ അറിയാമായിരുന്നെന്ന് ബിജെപി എംഎല്‍എയുടെ വെളിപ്പെടുത്തല്‍. രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള ബിജെപി എംഎല്‍എ ഭവാനി സിങ്ങാണ് വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്.
ഭവാനി സിങ്ങുമായി അനൗപചാരികമായി നടത്തിയ സംഭാഷണം റെക്കോര്‍ഡ് ചെയ്ത വീഡിയോ പുറത്തുവന്നിട്ടുണ്ട്. നോട്ട് അസാധുവാക്കല്‍ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയായിരുന്നില്ലെന്നും എന്നാല്‍ അത് ഘട്ടം ഘട്ടമായാണ് നടപ്പിലാക്കിയതെന്നും വീഡിയോയില്‍ ഭവാനി സിങ് പറയുന്നു. അതോടൊപ്പം കേന്ദ്രം ഭരിക്കുന്ന ബിജെപിയുമായി അടുത്ത ബന്ധമുള്ളവര്‍ക്ക് വിവരം നേരത്തെ ലഭിച്ചിരുന്നുവെന്നും ഇദ്ദേഹം പറയുന്നു. നോട്ട് നിരോധനം സംബന്ധിച്ച് സൂചനകള്‍ ലഭിച്ചവര്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നേരത്തെ നടത്തിയിരുന്നുവെന്നു ഭവാനി സിങ് പറയുന്നതും വീഡിയോയിലുണ്ട്.

#WATCH: BJP MLA from Rajasthan's Kota Bhawani Singh claims Ambani & Adani had prior knowledge of the #DeMonetisation of Rs 500 & 1,000 notes pic.twitter.com/L8FRp1NofD
— ANI (@ANI) November 17, 2016

ഇതിനു മുന്‍പും വിവാദ വെളിപ്പെടുത്തലിലൂടെ വാര്‍ത്തകളില്‍ ഇടം പിടിച്ചയാളാണ് ഭവാനി സിങ്. യുവാക്കള്‍ ഹെല്‍മെറ്റ് വച്ച് ബൈക്കോടിക്കരുതെന്നും ഹെല്‍മെറ്റ് ഉപയോഗം കഷണ്ടിക്ക് കാരണമാകുമെന്നും ഇദ്ദേഹം മുമ്പ് പറഞ്ഞിരുന്നു. മാത്രമല്ല കോട്ടയിലെ കോച്ചിങ് സെന്ററിലുള്ള ബീഹാറില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കണമെന്ന ആവശ്യം ഉയര്‍ത്തിയും വിവാദകോളങ്ങളില്‍ നിറഞ്ഞയാളാണ് ഭവാനി സിങ്