ബംഗ്ലൂര്: കര്‍ണ്ണാടകയില്‍ ഇന്ധനവില കുറയ്ക്കും എന്ന സൂചന നല്കി മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. രാജ്യത്ത് അനുദിനമുളള വിലവര്‍ധനവ് ജനങ്ങളെ വലച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കര്‍ണ്ണാടകയില്‍ പെട്രോളിനും ഡീസലിനും കര്‍ണ്ണാടകയില്‍ വിലകുറയ്ക്കാന്‍ ഒരുങ്ങുന്നത്.
പെട്രോളിനും ഡീസലിനും രണ്ട് രൂപ കുറയ്ക്കാനാണ് തീരുമാനം. ഇന്ധനവിലയില്‍ സംസ്ഥാനം ചുമത്തുന്ന നികുതി കുറയ്ക്കാനാണ് പദ്ധതി. ഇതു സംബന്ധിച്ച് ഇന്ന് തീരുമാനം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പറഞ്ഞു. കഴിഞ്ഞ ദിവസം ആന്ധ്രാ പ്രദേശിലും രാജസ്ഥാനിലും ഇന്ധനവിലയില്‍ ചുമത്തിയിരുന്ന വാറ്റ് കുറച്ചിരുന്നു.
രാജ്യത്ത് കഴിഞ്ഞ ദിവസവും പെട്രോള്‍ വിലയില്‍ വര്‍ധനയുണ്ടായിരുന്നു. ഇറാന് എണ്ണ ഇറക്കുമതി കുറച്ചതും അമേരിക്കയില്‍ നിന്ന് കൂടുതല്‍ പണച്ചെലവില്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതും വിലവര്ധനവുണ്ടാകാന് കാരണമാകുന്നു.അതോടൊപ്പം ഇത് രൂപയുടെ വിലയിടിവിനും കാരണമാകും. ദിനംപ്രതിയുളള വിലവര്‍ധനവില്‍ ജനങ്ങളുടെ ഭാഗത്തുനിന്ന് പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്.