ചെന്നൈ: വിവാഹ വേദിയില്‍ വധൂവരന്മാര്ക്ക് സമ്മാനമായി ലഭിച്ചത് ഒരു കന്നാസ് പെട്രോള്‍. തമിഴ്നാട്ടിലെ കൂടല്ലൂരിലാണ് സംഭവം.
വരനും വധുവിനും അഞ്ച് ലിറ്റര്‍ പെട്രോള്‍ വരന്റെ സുഹൃത്തുകള്‍ കൈമാറുകയായിരുന്നുവെന്ന് ‘പുതിയ തലമുറൈ’ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ ഏറ്റവും വിലപിടിപ്പുള്ള വസ്തു എന്ന നിലയിലാണ് തങ്ങള്‍ വധൂവരന്മാര്ക്ക് സമ്മാനമായി പെട്രോള്‍ നല്‍കിയതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. തമിഴ്നാട്ടില്‍ ഇപ്പോള്‍ 85.15 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില.