ഗാസിയാബാദ്: അച്ചാര്‍ ഫാക്ടറിയിലെ കെമിക്കല്‍ സൂക്ഷിച്ച ടാങ്കില്‍ വീണ് ഉടമയ്ക്കും മകനും രക്ഷിക്കാനെത്തിയ തൊഴിലാളിയ്ക്കും ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഗാസിയാബാദിലെ ദോലത് നഗറില്‍ അനധികൃതമായാണ് അച്ചാര്‍ ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നതെന്നാണ് വിവരം.
അച്ചാര്‍ കേടുവരാതിരിക്കാന്‍ ഉപയോഗിക്കുന്ന കെമിക്കല്‍ നിറച്ചിരുന്ന ടാങ്കില്‍ വീണായിരുന്നു മരണം. ഉടമയും മകനുമാണ് ആദ്യം ടാങ്കില്‍ വീണത്. ഇതോടെ ഉടമയുടെ ഭാര്യ നിലവിളിക്കുകയും ഒരു തൊഴിലാളി ഇവരെ രക്ഷിക്കാന്‍ ടാങ്കിലേക്ക് ചാടുകയുമായിരുന്നു. എന്നാല്‍ മൂന്നുപേരും മുങ്ങിത്താണു.
ഭര്‍ത്താവിന്റെയും മകന്റെയും തൊഴിലാളിയുടെയും ദാരുണാന്ത്യം കണ്ടുനില്ക്കാന് മാത്രമേ ഉടമയുടെ ഭാര്യയ്ക്ക് സാധിച്ചുള്ളൂ. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.