തെലുങ്കാന: ദുരഭിമാനത്തിന്റെ പേരില്‍ യുവാവിനെ ഗര്‍ഭിണിയായ ഭാര്യയുടെ മുന്നിലിട്ട് വെട്ടികൊന്ന സംഭവത്തില്‍ ഭാര്യാ പിതാവ് മാരുതി റാവു പോലീസ് കസ്റ്റഡിയില്‍.
വെള്ളിയാഴ്ച തെലുങ്കാനയിലെ നാല്‍ഗൊണ്ട ജില്ലയിലാണ് അതിക്രൂരമായ കൊലപാതകം നടന്നത്. നല്‍ഗോണ്ട മിര്‍യാല്‍ഗുഡ സ്വദേശി പ്രണയ് കുമാറാണ് കൊല്ലപ്പെട്ടത്.
മിര്‍യാല്‍ഗുഡയിലെ പ്രമുഖനയായ റിയല്‍ എസ്റ്റേറ്റ് വ്യവസായിയാണ് മാരുതി റാവു. പ്രണയെ കൊലപ്പെടുത്താന്‍ 5 ലക്ഷം രൂപ ക്വട്ടേഷന്‍ നല്‍കിയിരുന്നതായി അന്വേഷസംഘം കണ്ടെത്തി. മകള്‍ക്ക് ഒരു അപകടവും വരുത്താതെ കൃത്യം നിര്‍വഹിക്കാന്‍ നിര്‍ദേശവും നല്‍കിയിരുന്നു.
ഗര്‍ഭിണിയായ ഭാര്യയുടെ മെഡിക്കല്‍ ചെക്കപ്പിന് ശേഷം ആശുപത്രിയില്‍ നിന്നും പുറത്തേക്കിറങ്ങവേയാണ് പ്രണയെ ഒരു സംഘം ക്രൂരമായി വെട്ടിക്കൊന്നത്. ആറുമാസം മുമ്പായിരുന്നു പ്രണയ്യയുടെയും തിരുനാഗരു അമൃത വര്‍ഷിണിയുടേയും വിവാഹം. ഇരുവരും കുട്ടിക്കാല സുഹൃത്തുക്കളായിരുന്നു. പട്ടികജാതിക്കാരനായിരുന്നു പ്രണയ്. അമൃത ഉയര്‍ന്ന ജാതിക്കാരിയും. വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്നായിരുന്നു ഇവരുടെ വിവാഹം. ദുരഭിമാനം കാരണം നേരത്തെയും മാരുതി റാവുവും അമൃതയുടെ അമ്മാവനും പ്രണയെ ലക്ഷ്യമിട്ടിരുന്നു.
അേസമയം, ഇനിയൊരിക്കലും തന്റെ വീട്ടുകാരുടെ അടുക്കലേക്ക് പോകില്ലെന്ന് അമൃത പറയുന്നു. പ്രണയിന്റെ കുഞ്ഞിനെ പ്രസവിച്ച് ഈ വീട്ടില്‍ തന്നെ കഴിയുമെന്നും അമൃത പറയുന്നു.