ന്യൂഡല്‍ഹി: മൂന്ന് പതിറ്റാണ്ടിന് ശേഷം ഗുരുഗ്രാമിലെ തങ്ങളുടെ ആദ്യ വീട് കാണാനെത്തി വികാരധീനയായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പഴയ വീട് ഇന്നൊരു കച്ചവട സ്ഥാപനമായി മാറിയത് കണ്ട് മന്ത്രിയ്ക്ക് കണ്ണീരടക്കാനായില്ല.
പഴയ വീട് നിന്ന സ്ഥലത്തേക്ക് നടന്നെത്തുന്ന സ്മൃതി ഇറാനി അവിടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തി. ഇവരില്‍ പലരെയും മന്ത്രി തിരിച്ചറിയുകയും ചെയ്തു. ഒരിക്കല്‍ വീട് എന്നു വിളിച്ച കെട്ടിടം ഇന്ന് അതല്ലാതെ കാണുന്നത് വേദനാജനകമാണ്. കയ്പും മാധുര്യവുമേറിയ ഓര്‍മകളിലൂടെയുള്ള യാത്രയാണു ജീവിതം സ്മൃതിയുടെ ഭവനസന്ദര്‍ശനത്തിന്റെ ട്വീറ്റില്‍ ഏക്ത കപൂര്‍ കുറിച്ചു.
പഴയ വീടിനു സമീപത്തെ റേഷന്‍ കടയിലേക്കും ലഘുഭക്ഷണ ശാലയിലേക്കും റിക്ഷയില്‍ സ്മൃതി ഇറാനി സഞ്ചരിക്കുകയും ചെയ്തു.
വെബ് പരമ്പരയായ ‘ഹോം’ന്റെ പ്രചാരണാര്‍ഥം ടിവി പ്രൊഡ്യൂസര്‍ ഏക്ത കപൂറാണ് സ്മൃതി ഇറാനിയെ പഴയ ഭവനത്തിലെത്തിച്ചത്. സന്ദര്‍ശനത്തിന്റെ മൂന്നു വീഡിയോകള്‍ ഏക്ത ട്വീറ്റ് ചെയ്തിരുന്നു. വര്‍ഷങ്ങളുടെ ബന്ധമാണ് സ്മൃതി ഇറാനിയും ഏക്ത കപൂറും തമ്മിലുള്ളത്. സ്മൃതി ഇറാനിയെ ടെലിവിഷന്‍ സീരിയല്‍ രംഗത്ത് അവതരിപ്പിച്ചതു ഏക്ത ആയിരുന്നു.
HOME pic.twitter.com/C90qW4TO3F
— Smriti Z Irani (@smritiirani) 14 September 2018