കാശ്മീര്‍: ശ്രീനഗറിലെ പംപോഷ് ഹോട്ടലില്‍ അഗ്നിബാധ. ഹോട്ടലിന്റെ മുകളിലെ നിലയിലാണ് അഗ്നിബാധയുണ്ടായത്.
വ്യാപാരസ്ഥാപനങ്ങളും വാര്‍ത്താ ചാനലുകളുടെ ഓഫീസുകളും പ്രവര്‍ത്തിക്കുന്ന കെട്ടിടമാണിത്. സംഭവത്തില്‍ ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. തീ നിയന്ത്രണ വിധേയമാണ്. അഗ്നിബാധയുടെ കാരണം വ്യക്തമായിട്ടില്ല.