തൃശൂര്‍: കീറിയനോട്ടിന്റെ മൂല്യം അളന്ന് തിട്ടപ്പെടുത്തിയതിന് ശേഷം നല്‍കുമെന്ന് പുതിയ നിര്‍ദേശമിറക്കി റിസര്‍വ് ബാങ്ക്. കീറിയ നോട്ടുകള്‍ ബാങ്കുകള്‍ മൂല്യമനുസരിച്ച് മാറ്റി നല്‍കുമെന്ന് റിസര്‍വ് ബാങ്ക് ഉത്തരവിറക്കിയിരുന്നു.
പുതിയ നിര്‍ദേശപ്രകാരം നഷ്ടപ്പെട്ട ഭാഗത്തിന്റെ അളവിന് അനുസരിച്ചാകും ബാങ്കുകള്‍ പണം നല്‍കുക. കീറിപ്പോയ കറന്‍സിയുടെ കൂടുതല്‍ ഭാഗം കൈവശമുണ്ടെങ്കില്‍ മുഴുവന്‍ തുക കിട്ടും. കുറച്ചേയൂള്ളൂവെങ്കില്‍ പകുതി തുകയാണ് കിട്ടുക. വളരെ കുറച്ചാണെങ്കില്‍ ഒന്നും കിട്ടില്ല. പഴയ നോട്ടുകള്‍ക്കും പുതിയ നോട്ടുകള്‍ക്കും നിര്‍ദേശം ബാധകമായിരിക്കും. എന്നാല്‍ നോട്ടുകള്‍ക്ക് വ്യത്യസ്ത വലിപ്പമായതിനാല്‍ സ്കെയിലും കാല്‍ക്കുലേറ്ററുമില്ലാതെ കീറിയ ഭാഗത്തിന്റെ അളവും തിരികെ നല്‍കേണ്ട തുകയും കണക്കാക്കാനാകില്ല.