ന്യൂഡല്‍ഹി: രൂപയ്ക്ക് മൂല്യം കുറയുമ്പോഴും പെട്രോളും ഡീസലും കത്തി കയറുകയാണ്. ദിനംപ്രതിയാണ് ഇന്ധനവില ഉയരുന്നത്. ഓരോ നഗരത്തിലും വ്യത്യസ്ത വിലകളിലാണ് ഇവയുടെ വില്പന. വ്യത്യസ്ത നഗരങ്ങൡലെ വില നിലവാരം പരിശോധിക്കാം.
പെട്രോളിന് ഏറ്റവും കൂടുതല്‍ വിലയുള്ളത് മഹാരാഷ്ട്രയിലാണ്. കുറഞ്ഞ വിലയാകട്ടെ ആന്‍ഡമാന്‍ നിക്കോബാര്‍ ദീപുകളിലും. ഹൈദരാബാദിലാണ് ഡീസലിന് ഉയര്‍ന്ന വില. ലിറ്ററിന് 79.73 രൂപ
പോര്ട്ട്ബ്ലെയറിലാണെങ്കില് ഒരു ലിറ്റര്‍ പെട്രോളിന് 69.97 രൂപ മാത്രം നല്കിയാല് മതി. അതേസമയം, മഹാരാഷ്ട്രയിലെ പര്ബാനിയിലാണെങ്കില് 90.45 രൂപ നല്‍കണം. 20 രൂപയാണ് വിലയിലെ അന്തരം. മഹാരാഷ്ട്രയില്‍ രണ്ട് സ്ലാബില്‍ വാറ്റ് ഈടാക്കുന്നതാണ് ഇപ്രകാരം വിലയില്‍ കാര്യമായ മാറ്റമുണ്ടാകാന്‍ കാരണം. മുംബൈ, താനെ, നവി മുംബൈ എന്നിവിടങ്ങളില്‍ 39.12 ശതമാനമാണ് വാറ്റ്.
സംസ്ഥാന തലസ്ഥാനങ്ങളെടുത്താല് മുംബൈയിലാണ് പെട്രോളിന് കൂടിയ നിരക്കുള്ളത്. 88.67 രൂപ. പട്നയില്‍ 87.46 ഉം ഭോപ്പാലില്‍ 87.03 രൂപയുമാണ് പെട്രോളിന് വില.
പ്രധാന നഗരങ്ങളില്‍ ഡല്‍ഹിയിലാണ് പെട്രോളിനും ഡീസലിനും താരതമ്യേന കുറഞ്ഞവില. പെട്രോളിന് 81.28 രൂപയും ഡീസലിന് 73.30ഉം. തെലങ്കാനയിലാണ് ഡീസലിന് ഏറ്റവും കൂടുതല്‍ വാറ്റ് ഈടാക്കുന്നത്. 26.01 ശതമാനം. അതുകൊണ്ടുതന്നെ ഹൈദരാബാദിലാണ് ഡീസലിന് ഏറ്റവും കൂടിയ വില. ലിറ്ററിന് 79.73 രൂപ.
ഡീസലിന് കുറഞ്ഞവില പോര്‍ട്ട് ബ്ലെയറിലാണ് 68.58 രൂപ. ഛത്തീസ്ഗഡ്, ഗുജറാത്ത്, തെലങ്കാന, കേരളം എന്നിവിടങ്ങളിലാണ് ഡീസലിന് താരതമ്യേന കൂടുതല്‍ വില. അമരാവതിയില്‍ 78.81 രൂപയും തിരുവനന്തപുരത്ത് 78.47ഉം റായ്പൂരില്‍ 79.12ഉം അഹമ്മദാബാദില്‍ 78.66 രൂപയുമാണ് ഡീസലിന്റെ വില.