ഷില്ലോങ്: മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കുന്ന രീതിയാണ് നേതൃത്വം കൈക്കൊള്ളുന്നതെന്ന് ആരോപിച്ച് മേഘാലയയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഡിഡി ലപാങ് പാര്‍ട്ടി വിട്ടു. 1992, 2003, 2007,2009 വര്‍ഷങ്ങളില്‍ ലപാങ് മുഖ്യമന്ത്രിയായിരുന്നു.
നാല് വര്‍ഷം മുമ്പ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷ പദവി ഒഴിഞ്ഞ ശേഷം ഉപദേശകനായി തുടരുകയായിരുന്നു 84 കാരനായ ലപാങ്. മുന്‍ പ്രസിഡന്റ് കൂടിയാണ് ലപാങ് അദ്ദേഹത്തിന്റെ വാക്കുകള്‍
പ്രായം ചെന്ന നേതാക്കളെ അവഗണിക്കുകയാണ്പാര്ട്ടി പിസിസി പ്രസിഡന്റ് കൂടിയായ ലപാങ് കുറ്റപ്പെടുത്തി. സീനിയര്‍ നേതാക്കളുടെ സംഭാവന പാര്‍ട്ടിക്ക് ഇനി ആവശ്യമില്ലെന്നാണ് കരുതുന്നത്. ഈ അവഗണന ഏറെ നിരാശപ്പെടുത്തുന്നു, അതിനാല്‍ തന്നെ പാര്‍ട്ടിയില്‍ തുടരുന്നതില്‍ അര്‍ഥമില്ലാതായി.