ചെന്നൈ : ഡോക്ടര്‍ നിര്‍ദേശിച്ച പരിശോധനകള്‍ നടത്താന്‍ വിസമ്മതിക്കുകയും കുഞ്ഞിനെ ഡോക്ടറുടെ അനുമതിയില്ലാതെ ആശുപത്രിയില്‍ നിന്ന് കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന കേസില്‍ അറസ്റ്റിലായ ദമ്പതിക്കള്‍ക്ക് ജാമ്യം. തമിഴ്നാട് സ്വദേശികളായ പ്രകാശ് സേത്തുവും മാല പനീര്‍ശെല്‍വവുമാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമേരിക്കയിലെ ഫ്ളോറിഡയില്‍ വെച്ച് ഇവരെ അറസ്റ്റു ചെയ്തത്. 30,000 ഡോളറിന്റെ ജാമ്യത്തിലാണ് ഇവരെ വിട്ടയച്ചത്. ഇവര്‍ക്ക് ഇരട്ടക്കുട്ടികളാണ്. ആഴ്ചകള്‍ക്ക് മുമ്പാണ് ആറു മാസം പ്രായമുള്ള മകള്‍ ഹിമിഷയുടെ ഇടതു കൈയിലെ വീക്കവുമായി ഇവര്‍ ഫ്ളോറിഡയിലെ ആശുപത്രിയിലെത്തിയത്. ഡോക്ടര്‍ നിര്‍ദേശിച്ച പരിശോധനകള്‍ നടത്താന്‍ വിസമ്മതിക്കുകയും കുഞ്ഞിനെ ഡോക്ടറുടെ അനുമതിയില്ലാതെ ആശുപത്രിയില്‍ നിന്ന് കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തു എന്നതാണ് ഇവരുടെ മേലുള്ള കുറ്റം. കുഞ്ഞിനോടുള്ള ഉത്തരവാദിത്തത്തില്‍ വീഴ്ച വരുത്തി എന്ന് അധികൃതരുടെ പരാതിയുടെ പുറത്താണ് കേസെടുത്തത്. ഇവര്‍ അറസ്റ്റിലായതോടെ കുട്ടികളുടെ സംരക്ഷണം ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വീസസ് ഏറ്റെടുത്തിരുന്നു. രണ്ടു ലക്ഷം ഡോളറാണ് ജാമ്യത്തുകയായി ആദ്യം ആവശ്യപ്പെട്ടതെങ്കിലും പിന്നീടത് 30,000 ഡോളറായി അധികൃതര്‍ കുറച്ചു നല്‍കുകയായിരുന്നു.
ഡോക്ടര്‍ നിര്‍ദേശിച്ച പരിശോധനകള്‍ വളരെ ചെലവേറിയതായിരുന്നെന്നും അത്രയും പണം കണ്ടെത്താനുള്ള ബുദ്ധിമുട്ട് കാരണമാണ് ഇവര്‍ പരിശോധനകള്‍ക്ക് സമ്മതം നല്‍കാത്തതെന്നും കൂടാതെ ആറു മാസം മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെ ബന്ധുക്കളെപ്പോലു മേല്പിക്കാതെ തടഞ്ഞു വെച്ചിരിക്കുകയാണെന്നും ഇവരുടെ സുഹൃത്തുക്കള്പറഞ്ഞു.സംഭവത്തില്‍ വിദേശകാര്യമന്ത്രാലയം ഇടപെട്ടിട്ടുണ്ട്.