ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അഞ്ച് മണ്ഡലങ്ങളിലെ ബിജെപി പ്രവര്‍ത്തകരോട് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംസാരിക്കുമ്പോഴാണ് പ്രതിപക്ഷമെന്ന് നിലയില്‍ കോണ്‍ഗ്രസ് സമ്പൂര്‍ണ പരായമാണെന്ന് മോഡി കുറ്റപ്പെടുത്തിയത്.അഴിമതി കാരണം കോണ്‍ഗ്രസിനെ ജനങ്ങള്‍ ഭരണത്തില്‍ നിന്നും തൂത്തെറിഞ്ഞതാണെന്നും പ്രതിപക്ഷമെന്ന നിലയിലും അവര്‍ സമ്പൂര്‍ണപരാജയമാണെന്ന് തെളിയിച്ചെന്നും പ്രധാനമന്ത്രി പരിഹസിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് തനിക്ക് സഹതാപമുണ്ട്. ഒരു കുടുംബത്തിന്റെ കുഴപ്പംകൊണ്ടാണ് കോണ്‍ഗ്രസിസ് ഇത്തരം അനുഭവങ്ങള്‍ നേരിടുന്നത്. കോണ്‍ഗ്രസ് വരുന്ന തിരഞ്ഞെടുപ്പില്‍ ചില രാഷ്ട്രീയ പാര്‍ട്ടികളെ ഒന്നിപ്പിച്ച് നിര്‍ത്താന്‍ നോക്കുമ്പോള്‍ ബിജെപി രാജ്യത്തെ എല്ലാ ജനങ്ങളെയും ഒന്നിപ്പിച്ച് നിര്‍ത്താനാണ് ശ്രമിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.
അതിനിടയില്‍ സ്കൂളുകളില്‍ നരേന്ദ്ര മോഡിയുടെ സ്കൂള്‍ ജീവിതം പറയുന്ന 32 മിനിറ്റ് ദൈര്ഘ്യമുള്ള് ചലോ ജീത്തേ ഹേ എന്ന ഹ്രസ്വചിത്രം അടുത്ത ആഴ്ച പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശത്തെ പ്രതിപക്ഷം വിമര്‍ശിച്ചു.