ന്യൂഡല്‍ഹി: ഗുര്‍ണാംസിങ് എന്നയാളെ റോഡില്‍ വെച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് നവജ്യോത് സിങ് വാഹനത്തില്‍ നിന്ന് പിടിച്ചിറക്കി മര്‍ദ്ദിക്കുകയും ഇയാള്‍ പിന്നീട് മരിക്കുകയും ചെയ്തുവെന്ന കേസില്‍ പുതിയ വഴിത്തിരിവ്. പഞ്ചാബ് ടൂറിസം മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ദു 30 വര്‍ഷം മുന്‍പ് തര്‍ക്കത്തിനിടെ ഒരാളെ മര്‍ദ്ദിച്ചു കൊന്നുവെന്ന കേസില്‍ ലഭിച്ച 1,000 രൂപയുടെ പിഴ ശിക്ഷ സംബന്ധിച്ച് ഗുര്‍ണാം സിങ്ങിന്റെ കുടുംബാംഗങ്ങള്‍ നല്കിയ അപേക്ഷയിലാണ് കോടതിയുടെ നടപടി.
കേസ് ഇങ്ങനെ…
പട്യാലയില്‍ 1988 ഡിസംബര്‍ 27ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ഗുര്‍ണാംസിങ് എന്നയാളെ റോഡില്‍ വെച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സിദ്ദു വാഹനത്തില്‍നിന്ന് പിടിച്ചിറക്കി മര്‍ദ്ദിക്കുകയും, ഇയാള്‍ പിന്നീട് മരിക്കുകയും ചെയ്തു. കേസില്‍ സിദ്ദുവിനെ വെറുതേ വിട്ടുകൊണ്ട് വിചാരണ കോടതിയുടെ വിധി വന്നെങ്കിലും ഹരിയാന ഹൈക്കോടതി കൊലപാതക കുറ്റം ചുമത്തി സിദ്ദുവിന് മൂന്നുവര്‍ഷം തടവ് ശിക്ഷ വിധിച്ചു. എന്നാല്‍ സംഭവത്തില്‍ സിദ്ദുവിന്റെ പങ്കാളിത്തം വ്യക്തമാക്കുന്ന തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ഈ വിധി സുപ്രീം കോടതി റദ്ദാക്കുകയും 1000 രൂപ പിഴ ചുമത്തി ജാമ്യം നല്‍കുകയും ചെയ്തിരുന്നു.