തൃശ്ശൂര്‍: ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ്ങ് ആന്റ് ടൂറിസം ലിമിറ്റഡ് അഥവാ ഐആര്‍സിറ്റിസിയുടെ പേര് മാറുന്നു. ആകര്‍ഷകമായ അല്‍പ്പം കൂടി ചെറുതായിട്ടാകും പുതിയ പേര് എന്നാണ് സൂചനകള്‍.
നിലവിലുള്ള പേരിന് വലിപ്പം കൂടുതലാണെന്ന കേന്ദ്ര റെയില്‍മന്ത്രി പീയൂഷ് ഗോയലിന്റെ വാദം. പുതിയ പേരിന് നിര്‍ദ്ദേശം നല്‍കുന്നതിനായി കൊടുത്തിട്ടുണ്ട്. റെയില്‍വേയുടെ സേവനങ്ങള്‍ക്ക് പുതിയ പേര് നിര്‍ദേശിക്കാനാവശ്യപ്പെട്ട് ജനുവരി അവസാനം കേന്ദ്രസര്‍ക്കാരിന്റെ വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ മത്സരം നടത്തിയിരുന്നു.
ജൂലൈ വരെ 1852 പേര് പേരുകള്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍, ഇതില്‍ നിന്ന് നല്ല പേര് കണ്ടെത്താനായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്നാണ് മന്ത്രി പുതിയ പേരിനായി ഉന്നതോദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയത്. ജൂലൈ 15ന് അവസാനിച്ച മത്സരത്തില്‍ ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക.