മുംബൈ:ഡോക്ടറായ അഞ്ജലി തന്റെ കരിയര്‍ ഉപേക്ഷിച്ചാണ് ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്റെയും കുടുംബത്തിന്റെയും സ്വപ്നങ്ങള്‍ക്ക് പിന്തുണ നല്‍കിയത്. അന്ന് അവര്‍ കുടുംബത്തിനായി നഷ്ടപ്പെടുത്തിയ സ്വപ്നങ്ങള്‍ക്കും കരിയറിനും മറ്റൊരു രീതിയില്‍ ചിറക് നല്‍കിയിരിക്കുകയാണ് മകള്‍ സാറ.
ലണ്ടന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും സാറ മെഡിസിന് പഠനം പൂര്‍ത്തിയാക്കിയിരിക്കുന്നു. ബിരുദദാനച്ചടങ്ങിന്റെ ചിത്രങ്ങള്‍ സാറ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. നിറചിരിയോടെ സച്ചിനും അഞ്ജലിയും സാറയും പോസ് ചെയ്ത സുന്ദരകുടുംബ ചിത്രം സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്.
ബിരുദപഠനത്തിനായി മകള്‍ ലണ്ടനിലേക്ക് പോയത് ഇന്നലെയെന്നപോലെ തോന്നുന്നു.. ഇപ്പോഴിതാ ബിരുദം കഴിഞ്ഞിറങ്ങുകയാണ്. അഞ്ജലിയും താനും നിന്നെക്കെറിച്ച് ഏറെ അഭിമാനിക്കുന്നു. ലോകം കീഴടക്കാന്‍ നിനക്ക് കഴിയട്ടെ സാറാ എന്നും… സച്ചിന് ട്വിറ്ററില്‍ ആശംസിക്കുന്നു.
ഇരുപതു വയസ്സുകാരിയായ സാറ അമ്മ അഞ്ജലിയെപ്പോലെ മെഡിസിന് പ്രൊഫഷന് സ്വീകരിച്ചപ്പോള്‍ അച്ഛനായ സച്ചിന്റെ കരിയറാണ് മകന് അര്ജ്ജുന് തിരഞ്ഞെടുത്തത്.