ഫോണ്‍ വിളിച്ച് പറഞ്ഞാല്‍ മതി റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ ഇനി വീട്ടിലെത്തും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തില്‍ 40 ഓളം സേവനങ്ങളാണ് ഇത്തരത്തില്‍ ലഭ്യമാവുക. ഡ്രൈവിങ് ലൈസന്‍സ്, വിവാഹ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയെല്ലാം ഈ പദ്ധതി നിലവില്‍ വരുന്നതോടെ ഡല്‍ഹിക്കാര്‍ക്ക് വീട്ടില്‍ ലഭ്യമാകും. ഒരു ഫോണ്‍ നമ്പര്‍ ഇതിനായി നല്‍കും. അതില്‍ വിളിച്ച് ഏത് രേഖയാണ് വേണ്ടത് എന്ന് അറിയിച്ചാല്‍ മതിയാകും. സര്‍ക്കാര്‍ ഉദ്യോഗസ്ഥന് രേഖയുമായി വീട്ടിലെത്തും. ഉദ്യോഗസ്ഥന്റെ കൈയിലെ സ്കാനര്‍ ഉപയോഗിച്ച് ഇതിനായുള്ള ഡോക്യുമെന്റുകള്‍ ശേഖരിക്കും. നമ്മള് ആവശ്യപ്പെട്ട സേവനം നല്‍കുകയും ചെയ്യും. ഇതിനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സെപ്റ്റംബര്‍ 10 ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കും.