ന്യൂഡല്‍ഹി: മോഡി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ അടല്‍ പെന്ഷന് യോജനയില്‍ ചേരാനുള്ള കാലാവധി കേന്ദ്ര സര്‍ക്കാര്‍ നീട്ടി. ഓഗസ്റ്റില്‍ അവസാനിക്കാനിരുന്ന പദ്ധതിയുടെ കാലാവധിയാണ് നീട്ടിയത്.
നിലവിലെ തീരുമാനം അനുസരിച്ച് എപ്പോള്‍ വേണമെങ്കിലും പദ്ധതിയില്‍ അംഗമാകാം. പദ്ധതിയില്‍ ചേരാനുള്ള അവസാന തീയ്യതി നിശ്ചയിച്ചിട്ടില്ല.
2015ല്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ അടല്‍ പെന്ഷന് യോജന അവതരിപ്പിച്ചത്. പ്രതിമാസം 1000 രൂപമുതല്‍ 5000 രൂപവരെ പെന്ഷന് ലഭിക്കാവുന്ന പദ്ധതിയാണിത്. ഇതുവരെ ഒരു കോടിയിലധികം ആളുകളാണ് മോദി സര്‍ക്കാരിന്റെ ജനപ്രിയ പദ്ധതിയില്‍ അംഗമായിരിക്കുന്നത്.