ഗൂഡല്ലൂര്‍: തമിഴ്നാട്ടിലെ ഗൂഡല്ലൂര്‍ ജില്ലയില്‍ യുവ എന്‍ജിനീയര്‍ ജീവനൊടുക്കിയതിന് പിന്നില്‍ ബ്ലൂവെയില്‍ ചലഞ്ചെന്ന് സംശയം.
ശേഷാദ്രി (22) എന്നയാളാണ് ചൊവ്വാഴ്ച രാത്രി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. പോണ്ടിച്ചേരിയിലെ മേട്ടുക്കുപ്പത്ത് ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഇയാള്‍.
ഇയാളുടെ മുറിയില്‍ നിന്ന് മരണാന്തര ജീവിതത്തെക്കുറിച്ചുള്ള നിരവധി പുസ്തകങ്ങളും സിഡികളും കണ്ടെത്തിയതായും പോലീസ് അറിയിച്ചു.