ബംഗളൂരു: ദേവനഹള്ളിയില്‍ കാറും ട്രാക്ടറും കൂട്ടിയിടിച്ച് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. കിംസ് മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥികളായ വിശാല്‍ ചൗധരി, പ്രജ്വല്‍, ഭൂഷന് എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച രാവിലെ അമനിക്കെരെയ്ക്ക് സമീപമായിരുന്നു അപകടം. മൂന്നുപേരും അപകടസ്ഥലത്തുതന്നെ മരിച്ചതായി പോലീസ് പറഞ്ഞു. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എയര്‍പോര്‍ട്ട് ട്രാഫിക് പോലീസ് കേസെടുത്തു.