ഫഹദ് ഫാസില്‍ നായകനാകുന്ന ‘വരത്തന്’ എന്ന ചിത്രത്തിലെ നസ്രിയയുടെ പാട്ടിനെ വിമര്‍ശിക്കുന്നവര്‍ ഏറെയാണ്. ചിത്രത്തില്‍ ‘പുതിയൊരു പാതയില്‍’ എന്ന ഗാനമാണ് നസ്രിയ ആലപിച്ചിരിക്കുന്നത്.
പാട്ടിന്റെ ലിറിക് വീഡിയോ പുറത്തുവന്നതോടെ ഗംഭീരമാക്കിയെന്ന് ഒരു കൂട്ടം പറയുമ്പോഴും നസ്രിയയുടെ പാട്ടിനെ വിമര്‍ശിക്കുന്നവര്‍ സജീവമാണ്. സെലിബ്രിറ്റികളെക്കൊണ്ട് പാട്ടു പാടിപ്പിക്കുന്ന രീതിയെ വിമര്‍ശിച്ചവര്‍ നസ്രിയ പാടുന്നത് മൂക്കു കൊണ്ടാണെന്ന് വരെ ആരോപണമുയര്‍ത്തി. അതേസമയം നസ്രിയയ്ക്ക് കട്ട സപ്പോര്‍ട്ടുമായി ഒരു ആരാധിക രംഗത്തെത്തിയത്.
നസ്രിയ ചിത്ര ചേച്ചിയോ ജാനകിയമ്മയോ അല്ലല്ലോ എന്ന് നസ്രിയയുടെ ആരാധികയായ സ്മിത സുനീത് ചൂണ്ടിക്കാട്ടുന്നു. വലിയ ഗായിക അല്ലെങ്കിലും നസ്രിയ പാടുന്ന ഒരാളാണ്. എല്ലാവരും ലാലാ ലസ പാടിക്കൊണ്ട് നടന്ന ഒരു കാലമുണ്ടായിരുന്നു. അഭിനന്ദിച്ചില്ലേലും നിന്ദിക്കരുത് പ്ലീസ്, യുട്യൂബ് കമന്റ് ബോക്സില്‍ സ്മിതയുടെ മറുപടി ഇങ്ങനെ. ഒരു കട്ട നസ്രിയ ആരാധികയുടെ രോദനം എന്ന ഹാഷ്ടാഗിലാണ് സ്മിതയുടെ കമന്റ്.
സലാല മൊബൈല്‍സ്, ബാംഗ്ലൂര്‍ ഡെയ്സ് തുടങ്ങിയ ചിത്രങ്ങളില്‍ നസ്രിയ പാടിയ പാട്ടുകള്‍ സൂപ്പര്‍ ഹിറ്റുകളായിരുന്നു. ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന വരത്തനില്‍ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് സുശീന്‍ ശ്യാമാണ്. വിനായക് ശശികുമാറിന്റെതാണ് വരികള്‍.
” അതെ നസ്രിയ ചേച്ചീടെ പാട്ടിനെ കുറ്റം പറയുന്നവര്‍ക്ക് … ചേച്ചി വല്യ ഗായിക ഒന്നും അല്ല … എന്നാലും പാടും … ഈ പാട്ട് ന്റെ ഈണം അത്ര കാതിനു ഇമ്പം ഉള്ളതല്ല. അതുകൊണ്ടാണ് ബോറ് ആയി തോന്നണേ.. പിന്നെ മൂക്കു ക്കൊണ്ടാ പാടുന്നതെന്ന് പറഞ്ഞവര്‍ക്ക് .. ഏതൊരാളും ഹൈ പിച്ച് പാടുന്നത് അങ്ങനെയാണ് .. ശബ്ദം അടക്കി പാടുമ്പോള്‍ തോന്നുന്നതാ … നെഗറ്റീവ് കമന്റ് ഇട്ട എല്ലാ ചേട്ടന്മാരും പണ്ടത്തെ അഭിമുഖങ്ങള്‍ ഉണ്ട് നസ്രിയ ചേച്ചീടെ .. അതില്‍ ചേച്ചി കുറച്ച് പാട്ട് പാടണുണ്ട് ഒന്ന് കേട്ട് നോക്ക് ട്ടാ…. പിന്നെ ലാലാ ലസ പാടിക്കൊണ്ട് നടന്ന ഒരു കാലമുണ്ടായിരുന്നു നമുക്ക് .. അഭിനന്ദിച്ചില്ലേലും .. നിന്ദിക്കരുത് പ്ലീസ്…. പിന്നെ നസ്രിയ ചേച്ചി, ചിത്ര ചേച്ചിയോ അല്ലെങ്കില്‍ ജാനകി അമ്മയൊന്നുമല്ലല്ലോ… ഹല്ല പിന്നെ .. ഒരു കട്ട നസ്രിയ ആരാധികയുടെ രോദനം” – സ്മിത കുറിച്ചു.