ബിജു മേനോന് ചിത്രം പടയോട്ടത്തിന്റെ ട്രെയിലര്‍ എത്തി. ആസിഫ് അലി, മഞ്ജു വാര്യര്‍, മിയ ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് ട്രെയിലര്‍ പുറത്തിറക്കിയത്. നവാഗതനായ റഫീഖ് ഇബ്രാഹിമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചെങ്കല്‍ രഘു എന്നാണ് ചിത്രത്തില്‍ ബിജു മേനോന്റെ കഥാപാത്രത്തിന്റെ പേര്. കൂടാതെ ചിത്രത്തിലെ ബിജു മേനോന്റെ മാസ് ലുക്ക് ആണ് പ്രധാനആകര്‍ഷണം.
ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളെളാരു കുടുംബ ചിത്രമായിരിക്കും പടയോട്ടമെന്നാണ് അറിയുന്നത്. തിരുവനന്തപുരത്തു നിന്നും കാസര്‍ഗോടേക്ക് ചെങ്കര രഘുവും സംഘവും പോകുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തില്‍ കാണിക്കുന്നത്.
ഹരീഷ് കണാരന്, സുധി കോപ്പ തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓണം റിലീസായി ചിത്രം തിയറ്ററുകളിലെത്തും.