നീണ്ട കാത്തിരിപ്പിനൊടുവില്‍ ടൊവിനോ തോമസ് നായകനായി എത്തുന്ന തീവണ്ടി റിലീസിനെത്തുകയാണ്. ഓണ റിലീസ് ആയാണ് ചിത്രം എത്തുന്നത്. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമ കൂടിയാണ് തീവണ്ടി. ചിത്രത്തിന്റെ ട്രെയിലറിനും ഗാനങ്ങള്‍ക്കും ഇതിനകം വലിയ സ്വീകാര്യതയാണ് ആളുകള്‍ക്കിടയില്‍ ലഭിച്ചത്.
ചിത്രം ഓഗസ്റ്റ് 24ന് റിലീസിനെത്തുമെന്ന് ആഗസ്റ്റ് സിനിമാസ് പറഞ്ഞു. സാങ്കേതിക കാരണങ്ങളാല്‍ സിനിമയുടെ റിലീസ് നേരത്തെ നീട്ടിവെച്ചിരുന്നു. പ്രേക്ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടായതില്‍ നിരാശയുണ്ടെന്നും ചിത്രം കുടുംബപ്രേക്ഷകര്‍ ഏറ്റെടുക്കുമെന്ന് തന്നെയാണ് വിശ്വാസമെന്നും ആഗസ്റ്റ് സിനിമാസ് പറഞ്ഞു.