കൊച്ചി: കൊവിഡ് 19നെ തുടര്‍ന്ന് ഷൂട്ടിങ് തിരക്കുകളില്‍ നിന്ന് മാറിനിന്ന മെഗാസ്റ്റാര്‍ മമ്മൂട്ടി 275 ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തി. ഒരു പരസ്യ ചിത്രീകരണത്തിനാണ് മമ്മൂട്ടി ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസം സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തിറങ്ങിയ താരം കൊച്ചിയില്‍ കുറച്ച് സമയം ചിലവഴിക്കുകയും ചെയ്തു. പ്രൊഡക്ഷന്‍ മാനേജര്‍ ബാദുഷയും നിര്‍മാതാവ് ആന്റോ ജോസഫും കലൂരില്‍ മമ്മൂട്ടിക്ക് ഒപ്പം കൂടി.
കോവിഡ് മഹാമാരിക്ക് ശേഷം ഇതാദ്യമായാണ് മമ്മൂട്ടി പുറത്തിറങ്ങുന്നതെന്നും സ്റ്റേഡിയത്തിന് ചുറ്റും കാറില്‍ ഒന്ന് റൗണ്ട് അടിച്ചശേഷം ചായ കുടിക്കാനായി ഞങ്ങള്‍ നിര്‍ത്തി. അടുത്ത ദിവസം അദ്ദേഹത്തിന് ഒരു പരസ്യ ചിത്രീകരണമുണ്ടായിരുന്നു. ജനുവരി മുതല്‍ മമ്മൂക്കയുടെ സിനിമാ ഷൂട്ടിങ്ങ് പുനരാരംഭിക്കുമെന്നും ബാദുഷ പറഞ്ഞു. എന്നാല്‍ ആദ്യം ഏത് പ്രൊജക്ടാണ് എടുക്കുന്നതെന്ന് അദ്ദേഹം തീരുമാനിച്ചിട്ടില്ലെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ ബാദുഷ പറഞ്ഞു.
മാര്‍ച്ചില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ ജോഫിന്‍ ടി ചാക്കോയുടെ ദി പ്രീസ്റ്റ് എന്ന സിനിമയിലെ തന്റെ ഭാഗത്തെ ഷൂട്ടിങ് മമ്മൂട്ടി പൂര്‍ത്തിയാക്കിയിരുന്നു. സന്തോഷ് നാരായണന്റെ ദി വണ്‍ എന്ന സിനിമയിലെ ചില ഭാഗങ്ങള്‍ ഇനിയും ഷൂട്ട് ചെയ്യാനുണ്ട്. ഇതായിരിക്കും ആദ്യം മമ്മൂട്ടി പൂര്‍ത്തിയാക്കുക എന്നതാണ് വിവരം.