മലയാളികളുടെ എക്കാലത്തെയും ചോക്ലേറ്റ് നായകനാണ് നമ്മുടെ സ്വന്തം കുഞ്ചാക്കോ ബോബന്. ജീവിതത്തിലെ സാധാരണ നിമിഷങ്ങള്‍ ചാക്കോച്ചന് രസകരമായി സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ചാക്കോച്ചന്റെ ഏറ്റവും പുതിയ സ്റ്റൈലിഷ് ചിത്രമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
ലിറ്റില്‍ ഫ്ലവര്‍ ബെതനി ഹോസ്റ്റലിന് മുന്നില്‍ നിന്ന് പകര്‍ത്തിയ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് ‘കൗമാരത്തിലെ പ്രണയ വഴികളില്‍ ചുറ്റിയടിക്കുന്നു’ എന്ന് ചാക്കോച്ചന് നല്‍കിയിരിക്കുന്ന ക്യാപ്ഷനാണ് ഏറെ ശ്രദ്ധേയം. ഇതിനോടൊപ്പം ‘ദാറ്റ് പ്രിയ -പ്പെട്ട ഇടം’ എന്നും കുറിച്ചിട്ടുണ്ട്.
ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മതിലും ചാരി നില്ക്കുന്ന താരത്തെ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത് രമേഷ് പിഷാരടിയാണ്. ചിത്രത്തിന് കമന്റുകളുമായി നിരവധി ആരാധകരാണ് എത്തിയിട്ടുള്ളത്.
View this post on Instagram
അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തി ഇന്നും നിറസാന്നിധ്യമായി അഭിനയംരംഗത്ത് തിളങ്ങി നില്ക്കുന്ന താരമാണ് കുഞ്ചാക്കോ ബോബന്. കുഞ്ചാക്കോ ബോബന്റെയും മകന്റെയും ചിത്രം, കുഞ്ചാക്കോ ബോബന് ക്രിക്കറ്റ് കളിക്കുന്ന ഫോട്ടോ, താരം ബുള്ളറ്റില്‍ ഷൂട്ടിങിന് പോകുന്ന ചിത്രം തുടങ്ങി നിരവധി ഫോട്ടോകള്‍ താരത്തിന്റേതായി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കുഞ്ചാക്കോ ബോബന് തന്നെയാണ് ഫോട്ടോകല്‍ ഷെയര്‍ ചെയ്യുന്നത്.
അപ്പു ഭട്ടതിരി സംവിധാനം ചെയ്യുന്ന നിഴല്‍ എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബന് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നിഴലില്‍ നയന്‍താരയാണ് നായികയായി എത്തുന്നത്. ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഇസഹാക്ക് എന്ന കുഞ്ഞ് ജനിച്ചത്.