ആദ്യ സിനിമയിലെ മികച്ച പ്രകടനംകൊണ്ട്തന്നെ മലയാളത്തിന്റെ പ്രിയങ്കരിയായി മാറിയ നടിയുടെ കുട്ടിക്കാല ചിത്രമാണിത്. അത് മറ്റാരുമല്ല, ഇന്ന് നടിയും നര്‍ത്തകിയും അമ്മയും ഭാര്യയും എഴുത്തുകാരിയും ഒക്കെയായി ഒട്ടേറെ റോളുകള്‍ ജീവിതത്തില്‍ കൈകാര്യം ചെയ്യുന്ന നവ്യാ നായരാണ് ചിത്രത്തില്‍.
അമ്മാവനായ കെ.മധു സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ദിലീപായിരുന്നു ചിത്രത്തിലെ നായകന്. അഴകിയ തീയെ എന്ന ചിത്രത്തിലൂടെ തമിഴിലും അഭിനയിച്ചു. 2002 ല്‍ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിലെ അഭിനയത്തിന് നവ്യയ്ക്ക് മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു.
പിന്നീട് 2005 ലും കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും താരത്തിന് പുരസ്കാരം ലഭിച്ചു. നീണ്ട ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് നവ്യ നായര്‍.
വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ മടങ്ങി വരവ്. വിനായകന്, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്, ജയശങ്കര്‍, മനു രാജ് , മാളവിക മേനോന്, കൃഷ്ണപ്രസാദ് എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തില്‍ വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്.
തന്റെ ജീവിതത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളും സന്തോഷങ്ങളും എല്ലാം നവ്യ ഇടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ആരാധകരമായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ മകന് സായി കൃഷ്ണയുടെ ജന്മദിനാഘോഷങ്ങളുടെ ചിത്രങ്ങളും നവ്യ പങ്കുവച്ചിരുന്നു.