മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാല്‍ നായകനായെത്തുന്ന ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ലാലേട്ടന്റെ ബാക്ക് വ്യൂ ആണ് പോസ്റ്ററില്‍. ബ്ലാക്ക് നിറത്തിലുള്ള കാറിന്റെ ഡോറ് തുറന്ന് മോഹന്‍ലാല്‍ ഇരിക്കുന്നതാണ് പോസ്റ്റര്‍.
ബി ഉണ്ണിക്കൃഷ്ണന് സംവിധാനം ചെയ്യുന്ന ‘ആറാട്ട്’ മോഹന്‍ലാലിന്റെ മാസ് ആക്ഷന്‍ കോമഡി എന്റര്‍ടെയിനര്‍ ആയിരിക്കുമെന്നാണ് സൂചന. ‘നെയ്യാറ്റിന്‍കര ഗോപന്’ എന്നാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായകകഥാപാത്രത്തിന്റെ പേര്.
ഗോപന് തന്റെ സ്വന്തം നാടായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. കറുത്ത നിറത്തിലുള്ള ഒരു വിന്റേജ് ബെന്‍സ് കാറിലാണ് ഗോപന്റെ സഞ്ചാരം. വാഹനത്തിന് കഥയില്‍ ഏറെ പ്രാധാന്യമുണ്ട്. ‘രാജാവിന്റെ മകനി’ലൂടെ ഹിറ്റായ ഫോണ്‍ നമ്പര്‍ 2255 ആണ് കാറിനും നല്കിയിട്ടിളളത്.
‘പുലിമുരുകന്’ ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ നായകനാകുന്ന ചിത്രവുമാണ് ആറാട്ട്. ‘മാടമ്പി’, ‘ഗ്രാന്‍ഡ്മാസ്റ്റര്‍’, ‘മിസ്റ്റര്‍ ഫ്രോഡ്’, ‘വില്ലന്‍’ എന്നീ സിനിമകള്‍ക്ക് ശേഷം ബി ഉണ്ണിക്കൃഷ്ണനും മോഹന്‍ലാലും കൈകോര്‍ക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’.
ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തിലെ നായിക. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും ചിത്രത്തില്‍ എത്തുന്നുണ്ട്.