മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയുടെ പ്രായത്തെ വെല്ലുന്ന സൗന്ദര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ചര്‍ച്ചയ്ക്ക് ആധാരമായി ഒരു ഫോട്ടോയും വൈറലാകുന്നുണ്ട്. 1988-ല്‍ പുറത്തിറങ്ങിയ മനു അങ്കിള്‍ എന്ന സിനിമയില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ബാലതാരങ്ങളില്‍ ഡാനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച താരത്തേയും മമ്മൂട്ടിയെയും താരതമ്യം ചെയ്തുള്ള ഒരു അപൂര്‍വ്വ ചിത്രമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
ഇത് മമ്മൂട്ടി ആരാധകരെ ഏറെ ആവേശത്തിലാക്കുന്നുണ്ട്. ഡാനിയെ അവതരിപ്പിച്ച കുര്യച്ചന് ചാക്കോ എന്ന താരത്തിന്റെ ഇപ്പോഴുള്ള ചിത്രവും മമ്മൂട്ടിയുടെ ചിത്രവും താരതമ്യം ചെയ്യുകയാണ് സോഷ്യല്‍ മീഡിയ. മമ്മൂട്ടി അന്നത്തേക്കാള്‍ ചെറുപ്പമായി എന്നാണ് ആരാധകരുടെ പക്ഷം. മെഗാസ്റ്റാറിന്റെ പ്രായം റിവേഴ്സ് ഗിയറില്‍ ആണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ചിത്രത്തിന് നേരെ വരുന്ന ബോഡി ഷെയ്മിംഗ് കമന്റുകള്‍ക്കെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.
എന്നാല്‍ കുര്യച്ചന്റെ ഒരു അഭിമുഖം ഇപ്പോള്‍ ഏറെ ശ്രദ്ധ നേടുകയാണ്. ‘മനു അങ്കിള്‍’ എന്ന സിനിമയുടെ ഭാഗമായതെങ്ങനെയെന്ന് കുര്യച്ചന് പറയുന്നതിങ്ങനെ….
സൈക്കിള്‍ ചവിട്ടാന്‍ അറിയാവുന്ന കുട്ടികളെ വേണം എന്ന പത്രപരസ്യം കണ്ടാണ് അന്നത്തെ എട്ടാം ക്ലാസുകാരനെ വീട്ടുകാര്‍ ഓഡിഷന് കൊണ്ട് പോകുന്നത്. അങ്ങനെയാണ് സിനിമയുടെ ഭാഗമാകുന്നതും. ഇപ്പോഴും മമ്മൂട്ടിയെ കണ്ടാല്‍ ഓടിച്ചെന്ന് സംസാരിക്കുമെന്നും അദ്ദേഹം തിരിച്ചറിയാറുണ്ടെന്നും കുര്യച്ചന് ഒരു അഭിമുഖത്തില്‍ പറയുന്നു.
മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്ഗോപി എന്നിങ്ങനെ ആദ്യ സിനിമയില്‍ തന്നെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ചെങ്കിലും പിന്നീട് സിനിമ തന്റെ മേഖലയായി കുര്യച്ചന് കണ്ടില്ല. അന്ന് കൊല്ലത്ത് ഷൂട്ടിങ് പുരോഗമിക്കുമ്പോള്‍ സുരേഷ്ഗോപി തന്റെ മാരുതി കാറുമായി എത്തി സിനിമയിലെ കുട്ടികളെയും കൂട്ടി കൊല്ലം ബീച്ചില്‍ പോയതും വീട്ടില്‍ കൊണ്ടുവന്ന് ഭക്ഷണം നല്കിയതും അദ്ദേഹം ഓര്‍ക്കുന്നു.