സ്വതസിദ്ധമായ ലളിത ഗായക ശൈലികൊണ്ട് വളരെ പ്രശസ്തനായ ഗായകനും നടനുമാണ് മക്സൂദ് മെഹ്മൂദ് അലി എന്ന ലക്കി അലി. ഇന്‍ഡി പോപ് ഗാനശാഖയ്ക്ക് ഉണര്‍വ്വേകിയ ഈ ഗായകന്റെ സംഗീത ജീവിതത്തിന് മുപ്പത് വയസ്സ് തികയുകയാണ്. ചെറിയ ഇടവേളയ്ക്കു ശേഷം തിരിച്ചു വരുന്ന ലക്കി അലി തന്നെ നെഞ്ചിലേറ്റിയ ആരാധകരോട് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയാണ്.
1996ല്‍ പുറത്തിറങ്ങിയ സുനോ എന്ന ആദ്യ ആല്ബത്തിലൂടെതന്നെ ലക്കി അലി ഇന്ത്യന്‍ യുവജനങ്ങളുടെ ഹൃദയം കീഴടക്കി. രാജ്യമൊട്ടാകെ പ്രശസ്തനായി മാറിയ ലക്കി ആദ്യ ആല്‍ബത്തിലൂടെ നിരവധി പുരസ്കാരങ്ങളും വാരിക്കൂട്ടി. സുനോയിലെ ഓ..സനം എന്ന ഗാനം ഇന്‍ഡി പോപ്പ് ഗാനശാഖയിലെ എക്കാലത്തെയും മികച്ച സൃഷ്ടിയായി ഗാനനിരൂപകര്‍ കരുതുന്നു.
ലിജോ ജോസ് പെല്ലിശേരിയുടെ ആമേനില്‍ വിന്‍സെന്റ് വട്ടോളി പാട്ടിലൂടെ ലക്കി അലി മലയാളത്തിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. എന്നും ഓര്‍ക്കാവുന്നതും ആസ്വദിക്കാവുന്നതുമായ മെലഡികള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്.കഹോ ന പ്യാര്‍ഹെ (2000)യിലെ ന തും ജാനോ ന ഹം ലക്കി അലിയുടെ ഏറ്റവും മികച്ച ഗാനങ്ങളുടെ ഗണത്തില്‍പെടും. നഷാ.. നഷാ (ദുഷ്മന് കാ ദുനിയ), ആ ഭി ജാ..(സുര്‍) തുടങ്ങിയവയും ശ്രദ്ധേയം.