ഇന്ത്യയില്‍ രാഷ്ട്രീയ പശ്ചാത്തലമുള്ള സിനിമകള്‍ ഒരുക്കുമ്പോള്‍ സെന്‍സര്‍ഷിപ്പ് പ്രശ്നങ്ങള്‍ നേരിടേണ്ടി വരുമെന്ന് സംവിധായകന് അനുരാഗ് കശ്യപ്. പൊളിറ്റിക്കല്‍ സിനിമകള്‍ നിര്‍മിക്കാന്‍ ഒരുപാട് വെല്ലുവിളികളുണ്ടെന്നും രാഷ്ട്രീയ പശ്ചാത്തലമുള്ള ചിത്രങ്ങള്‍ ഒരുക്കുമ്പോള്‍ സെന്‍സര്‍ഷിപ്പ് പ്രശ്നങ്ങള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.ഇന്റര്‍നാഷണല്‍ മീഡിയ ഫോറം പരിപാടിയ്ക്കിടെയാണ് കശ്യപിന്റെ വെളിപ്പെടുത്തല്‍.
ഒരു സംവിധായകന്റെ അഭിപ്രായങ്ങള്ക്കപ്പുറമുള്ള നിലപാടുകള്‍ സ്വീകരിക്കേണ്ടി വരും. ഒരുപാട് തലങ്ങളിലൂടെ കടന്നു പോകണം. എക്സിക്യൂട്ടീവ് കമ്മിറ്റി, റിവൈസിങ് കമ്മിറ്റി, ട്രിബ്യൂണല്‍, സുപ്രീം കോടതി അങ്ങനെ പോകേണ്ടി വരുമെന്നും അനുരാഗ് കശ്യപ് പറഞ്ഞു.
അനുരാഗ് കശ്യപ് ചിത്രം മന്മര്സിയാന് സെപ്റ്റംബര്‍ 14ന് തിയ്യേറ്ററുകളിലെത്തും. തപ്സി പാനു, വിക്കി കൗശല്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങള്‍. പഞ്ചാബിലെ ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്.