ഒരൊറ്റ ഗാനത്തിലൂടെ പ്രേക്ഷക മനസ് കൈയ്യടക്കിയ താരമാണ് പ്രിയ വാര്യര്‍. ആ താരമാണ് ഇന്ന് ആരാധകര്‍ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചും, ഇഷ്ടില്ലായ്മയും തുറന്നടിക്കുന്നത്. ഇതിനെതിരെ താരം രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിലും മറ്റും നിറയുന്ന ട്രോളുകളോട് പ്രതികരിച്ചതും ഇപ്പോള്‍ ട്രോളന്മാര് ഏറ്റെടുത്തിരിക്കുകയാണ്.
മലയാളികളുടെ പ്രിയങ്കരിയായ നസ്രിയ്ക്ക് എതിരെ പറഞ്ഞുവെന്നതിന്റെ പേരില്‍ പ്രിയ്ക്കെതിരെ ട്രോള്‍ ശരങ്ങളാണ് നിറയുന്നത്. നസ്രിയയെ വാഴ്ത്തുന്നതിന് തന്നെ ബലിയാടാക്കുന്നതിന് എന്തിനാണെന്ന് പ്രിയ ചോദിച്ചതായാണ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നത്. ഈ പ്രസ്താവനയ്ക്കെതിരെ താരത്തിനെതിരെ വന്‍ പ്രതിഷേധങ്ങളാണ് ഉയര്‍ന്നു വന്നത്.
ഒടുവിലാണ് വിശദീകരണവുമായി പ്രിയ രംഗത്തെത്തിയത്. നസ്രിയ്ക്കെതിരായി താനൊന്നും പറഞ്ഞിട്ടില്ലെന്നും, മാധ്യമങ്ങള്‍ വാക്കുകളെ വളച്ചൊടിച്ചതാണെന്നും താരം വ്യക്തമാക്കി. തനിയ്ക്കെതിരെ ഉയരുന്ന ട്രോളുകള്‍ പലപ്പോഴും വിഷമം തട്ടാറുണ്ടെന്നു മാത്രമാണ് താന്‍ പറഞ്ഞതെന്നും പ്രിയ കൂട്ടിച്ചേര്‍ത്തു. സത്യാവസ്ഥ വെളിപ്പെട്ട ശേഷം മാത്രമെ വിമര്‍ശിക്കാവൂ എന്നും പ്രിയ പറയുന്നു.
പ്രിയയുടെ ഓഡിയോ ക്ലിപ്പ്;